അഴിയൂർ: ആത്മവിദ്യാ സംഘം സംസ്ഥാനത്ത് കെട്ടിപടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച നേതാവും, അഴിയൂരിലെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറ സാന്നിദ്ധ്യമായ കോൺഗ്രസ് നേതാവ് ചോമ്പാൽ "പീടികക്കണ്ടി " പി.രാഘവൻ മാസ്റ്റർ (75) അന്തരിച്ചു.
ആത്മവിദ്യാ സംഘം സംസ്ഥാന വൈസ് പ്രസിഡഡ്, ചോമ്പാൽ ആത്മവിദ്യാ സംഘം പ്രസിഡഡ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അഴിയൂർ ബ്ലോക്ക് വൈസ് പ്രസിഡണ്ടാണ്. പനാടേമ്മൽ എം.യു .പി സ്കൂൾ റിട്ട: അദ്ധ്യാപകനാണ്.
നിലവിൽ അഴിയൂർ റൂറൽ ഹൗസിംഗ് സൊസൈറ്റി പ്രസിഡണ്ടും, അഴിയൂരിലെ സർവ്വകക്ഷി കമ്മിറ്റി കൺവീനറുമാണ്. ദേശീയ പാത കർമ്മ സമിതി പഞ്ചായത്ത് കമ്മിറ്റി കൺവീനറും ജില്ലാ കമ്മിറ്റി അംഗവുമാണ്. ദീർഘകാലം കോൺഗ്രസിൻ്റെയും യൂത്ത് കോൺഗ്രസിൻ്റെയും അഴിയൂർ മണ്ഡലം പ്രസിഡഡ് ആയിരുന്നു.
യു.ഡി.എഫ് അഴിയൂർ മണ്ടലം കൺവീനർ, ജില്ലാ കോൺസ് കമ്മിററി അംഗം, വടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, അഴിയൂർ ഗ്രാമപഞ്ചായത്ത് അംഗം, ഒഞ്ചിയം അർബൻ സൊസൈറ്റി ഡയറക്ട് ബോഡ് അംഗം, കാപ്കോസ് ഡയറക്ട് ബോഡ് അംഗം, ചോമ്പാൽ അഖിലേന്ത്യഫുട്ബോൾ ടൂർണ്ണമെൻറ് കമ്മിററി കൺവീനർ, ഫുട്ബോൾ റഫറിയായും പ്രവർത്തിച്ചിരുന്നു.
ഭാര്യ: വി.പി. ഭാനുമതി (റിട്ട. ടിച്ചർ.രാമ വിലാസം ഹൈസ്കൂൾ, ചൊക്ലി .
മക്കൾ : രൂഷ്മ , രശ്മി. മരുമക്കൾ : പ്രസീജ് (റിയാദ്), പ്രവീൺ (യു എ ഇ)
സഹോദരങ്ങൾ: കമല, ശാന്ത, വിജയൻ (റിട്ട. പ്രിൻസിപ്പാൾ ഗവ: ടീച്ചേഴ്സ് ട്രെയിനിംഗ് സ്കൂൾ കോഴിക്കോട്), പി.ബാബുരാജ് ( അഴിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ).
Pithikakandi P. Raghavan Master passed away