അഴിയൂര്‍: എതിര്‍പ്പുകള്‍ തള്ളി കെ റെയില്‍ അതിവേഗ പാത നിര്‍മ്മാണവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെ വടകര മേഖലയില്‍ പദ്ധതിക്കെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു. കെ റെയില്‍ വിരുദ്ധ ജനകീയ സമര സമിതിയുടെ ആഭിമുഖ്യത്തില്‍ അഴിയൂര്‍ വില്ലേജ് ഓഫീസ് മാര്‍ച്ച് നടത്തി. മാര്‍ച്ച് വിജയരാഘവന്‍ ചേലിയ ഉദ്ഘാടനം ചെയ്തു.
കെ.പി ചെറിയ കോയതങ്ങളുടെ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കണ്‍വീനര്‍ എം പ്രഭുദാസ് സ്വാഗതം പറഞ്ഞു. നിയോജക മണ്ഡലം കണ്‍വീനര്‍ ടി,സി രാമചന്ദ്രന്‍ , ജില്ലാ കണ്‍വീനര്‍ വരപ്രത്ത് രാമചന്ദ്രന്‍,ശ്രീധരന്‍ മടപ്പള്ളി,ജില്ലാ കമ്മിറ്റി അംഗം ആര്‍ കെ സുരേഷ്,ജില്ലാ കമ്മിറ്റി അംഗം സന്തോഷ് കുമാര്‍ പി കെ, കെ.പി.ജയകുമാര്‍ ,കെ അനില്‍കുമാര്‍ ,ഷുഹൈബ്, വാര്‍ഡ് മെമ്പര്‍മാരായ ഫിറോസ് കാളാണ്ടി, പ്രീത തുടങ്ങിയവര്‍ സംസാരിച്ചു. സിറാജ് മുക്കാളി കളത്തില്‍ അശോകന്‍, ശ്രീകുമാര്‍ കോട്ടായി , പാമ്പള്ളി ബാലകൃഷ്ണന്‍, വീരോളി നസീര്‍, ടി.വി ശ്രീധരന്‍ ,അഹമ്മദ്, സക്കീര്‍ അത്താണിക്കല്‍,പ്രശാന്ത് സമത, വിജയ കോവുക്കല്‍, ഷഹാന, ,ബിജിനി പി, അനുപമ പുത്തലത്തു, ബീന പ്രേകുമാര്‍, വിനീത പ്രശാന്ത്,,ഷ്മാജി പ്രേമന്‍, ശശികുമാര്‍ കോറോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
The Azhiyoor village office held a protest march against the K rail project