പെരിങ്ങത്തൂർ: (vatakaranews.in) നവംബർ 23 മുതൽ ഡിസംബർ 10 വരെ നീളുന്ന ആഘോഷരാവുകൾ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ദൃശ്യ വിരുന്നൊരുക്കും.
കാഴ്ചക്കാർക്ക് വ്യത്യസ്ത അനുഭവം പകരാൻ വർണ്ണങ്ങളുടെയും സാംസ്‌കാരിക പ്രകടനങ്ങളുടെയും കമ്മ്യൂണിറ്റി സദസ്സുകളുടെയും അരങ്ങിന് പെരിങ്ങത്തൂർ സജ്ജമാണ്.
ആഘോഷത്തിന്റെ ആരവം ഉയരുകയാണ് പെരിങ്ങത്തൂരിൽ. വ്യാപാരി വ്യവസായി ഏകോപനസമതി സംഘടിപ്പിക്കുന്ന പെരിങ്ങത്തൂർ എക്‌സ്‌പോ 2023-ന് തിരി തെളിയുകയാണ്.
ജാതി മത വർണ്ണ ഭേദമന്യേ മലബാറില എല്ലാ വിഭാഗക്കാരെയും സ്വാഗതം ചെയ്യുന്ന ആഘോഷൾക്കാണ് പെരിങ്ങത്തൂർ സാക്ഷ്യം വഹിക്കുന്നത്. വടക്കൻപാട്ടുകളിൽ പെരിങ്ങണ്ടനാടൻ പുഴ എന്ന് പറയപ്പെടുന്ന മയ്യഴിപ്പുഴയുടെ തീരത്തെ പ്രധാന ദേശമാണ് പെരിങ്ങത്തൂർ.
ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിലുള്ള അധികാര വടംവലിയിൽ പെരിങ്ങത്തൂരും ഒരു ഘടകമായിരുന്നു. വ്യവസായിക രംഗത്ത് കേരളത്തിൽ വലിയ മാറ്റങ്ങളാണു വന്നുകൊണ്ടിരിക്കുന്നത്.
എല്ലാ മേഖലയിലും സഹകരണ പ്രസ്ഥാനങ്ങൾ ചേർന്നൊരുക്കുന്ന എക്സ്പോ മലബാറിൽ ജനകീയമാകുമെന്നുറപ്പ്.
സമ്പന്നമായ പൈതൃകവും പാരമ്പര്യവും ആഘോഷിക്കാൻ ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകളും ഒരുമിക്കുന്ന അവിസ്മരണീയ സായാഹ്നങ്ങളിൽ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ മുഴുകാൻ നിങ്ങളും തയ്യാറാകൂ.
മേളയുടെ ഭാഗമായി നിരവധി ഫാമിലി ഗെയിംമുകളും, ബിസ്സിനസ്സ് എക്സ്പോ, ത്രീ ഡി സിനിമ സോണുകളും. രുചിയിൽ പൊരിച്ച തനി നടൻ മലബാറിന്റെ വൈവിദ്ധ്യങ്ങളുമായി ഫുഡ് കോർട്ടും എക്‌സ്‌പോയിൽ സജ്ജമാണ്.
കൂടാതെ മാപ്പിളപ്പാട്ടിന്റെ ഇശൽ രാവുകളും കൂടി ചേരുമ്പോൾ ആഘോഷങ്ങൾക്ക് ഒട്ടും കുറവുണ്ടാകില്ല. പെരിങ്ങത്തൂരില മണ്ണിലെ വെള്ളി നക്ഷത്രങ്ങൾ മിന്നി തിളങ്ങിയ ആഘോഷ രാവിൽ സൗഹൃദത്തിന്റെ ആസ്വാദനമികവിന്റെയും കണ്ണഞ്ചിക്കും കാഴ്ചകൾക്കായി നിങ്ങളും ഒരുങ്ങിക്കോളൂ...
പെരിങ്ങത്തൂർ എക്സ്പോ നിങ്ങൾക്കായി സമ്മാനിക്കുന്ന, ബിസിനസ് എക്സ്പോ, ഫ്ലവർ ഷോ, ഫുഡ് കോർട്ട്, അമ്യൂസ്മെന്റ് പാർക്ക്, ചിൽഡ്രൻസ് പാർക്ക്, ഫാമിലി ഗെയിം, സ്‌റ്റേജ് ഷോ, 12 ഡി സിനിമ, ഗെയിം സോൺ തുടങ്ങി നിരവധി സാംസ്കാരിക പരിപാടികളും.
വർണ്ണാഭമായി നടത്തുന്ന പെരിങ്ങത്തൂർ എക്സ്പോ 2023 യിലേയ്ക്ക് ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. വരണം...കാണണം...കുടുംബത്തോടൊപ്പം...............
#candle #lit #Get #ready #PeringathurExpo 2023 #eye #candy #spectacle #experince