#KKRamaMLA | സാധാരണക്കാരൻ നട്ടം തിരിയുമ്പോൾ ധൂർത്ത് യാത്രനടത്തി സർക്കാർ ജനങ്ങളെ പരിഹസിക്കുന്നു - കെ.കെ.രമ എം.എൽ.എ

#KKRamaMLA | സാധാരണക്കാരൻ നട്ടം തിരിയുമ്പോൾ ധൂർത്ത് യാത്രനടത്തി സർക്കാർ ജനങ്ങളെ പരിഹസിക്കുന്നു - കെ.കെ.രമ എം.എൽ.എ
Nov 20, 2023 05:35 PM | By MITHRA K P

വടകര: (vatakaranews.in) ക്ഷേമപെൻഷനുകൾ ലഭിക്കാതെയും, വിലക്കയറ്റം കൊണ്ടും ജീവിക്കാൻ ഗതിയില്ലാതെ സാധാരക്കാരൻ നട്ടംതിരിയുമ്പോൾ ധൂർത്തുയാത്ര നടത്തി ജനങ്ങളെ പരിഹസിക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്ന് കെ.കെ.രമ എം.എൽ.എ.

സപ്ലൈകോയിൽ അവശ്യസാധനങ്ങൾ വിതരണം ചെയ്യുക, മുടങ്ങിയ ക്ഷേമപെൻഷനുകൾ ഉടൻ വിതരണം ചെയ്യുക, ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്ന വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു അഖിലേന്ത്യാ ജനാധിപത്യ മഹിളാഫെഡറേഷൻ വടകര സപ്ലൈകോ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ സർക്കാർ ചിലവിൽ കോടികൾ മുടക്കി ആഘോഷം നടത്തുകയാണ് സി.പി.എം. തൊഴിലാളി വർഗ്ഗപാർട്ടിയെന്ന് സ്വയം വിശേഷിപ്പിക്കുകയും പൂർണ്ണമായും വരേണ്യവർഗ്ഗത്തെ അഭിസംബോധന ചെയ്യുകയുമാണ് ഇവർ ചെയ്യുന്നത്.

നവകേരള സദസ്സിന്റെ ഭാഗമായി എല്ലായിടത്തും മുഖ്യമന്ത്രി പൗരപ്രമുഖരുമായി ചായസൽക്കാരം നടത്തുകയാണ്. ആരാണ് ഈ പൗരപ്രമുഖർ എന്ന് സർക്കാർ വ്യക്തമാക്കണം.

സമൂഹത്തിലെ അടിസ്ഥാന വർഗ്ഗത്തിന്റെ ആവശ്യങ്ങളെ കണ്ടില്ലെന്നു നടിക്കുകയും പണക്കാരും, കച്ചവടക്കാരും, വിദേശ വ്യവസായികളും, ഇതര സാമുദായിക ശക്തികളുമെല്ലാമടങ്ങുന്ന പൗരപ്രമുഖർ എന്ന പുതിയ വർഗ്ഗത്തെ സൃഷിടിക്കുകയും അവരുടെ പണത്തിന്റെ തണലിൽ വിഹരിക്കുകയുമാണ് സി.പി.എമ്മും സർക്കാരുമെന്നു രമ കുറ്റപ്പെടുത്തി.

ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാനാണത്രെ മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും ചേർന്ന് കേരളത്തിലെ മണ്ഡലങ്ങൾ മുഴവൻ സഞ്ചരിക്കുന്നത്.

കഴിഞ്ഞ ആറുമാസം മുൻപ് തീര സദസ്സ് എന്നപേരിലും, കരുതലും കൈത്താങ്ങും എന്നപേരിലുമൊക്കെ ലക്ഷങ്ങൾ ചിലവിട്ട് സർക്കാർ നടത്തിയ വിവിധ അദാലത്തുകളിൽ വന്ന പരാതികളിൽ ഏതെല്ലാം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞെന്നു സർക്കാർ ആദ്യം വ്യക്തമാക്കണം.

എന്നിട്ടാവാം പുതിയ ഇത്തരം നാടകങ്ങളെന്നും അവർ പറഞ്ഞു. ജീവിത ദുരിതം കൊണ്ട് ഓരോ മനുഷ്യരും സ്വയം പ്രതിപക്ഷമായിക്കൊണ്ടിരിക്കുന്ന കാലമാണിതെന്നും, വലിയ ജനകീയ പ്രക്ഷോഭങ്ങളാണ് സർക്കാരിനെ കാത്തിരിക്കുന്നതെന്നും കെ.കെ.രമ കൂട്ടിചേർത്തു.

അഖിലേന്ത്യാ ജനാധിപത്യ മഹിളാഫെഡറേഷൻ ഏരിയ സെക്രട്ടറി ഷീജ തട്ടോളി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഏരിയ പ്രസിഡന്റ് ഗീതാമോഹൻ അധ്യക്ഷത വഹിച്ചു. ടി.പി.മിനിക, ടി.കെ.സിബി, ശരണ്യ വാഴയിൽ എന്നിവർ സംസാരിച്ചു. ടി.കെ അനിത, കെ ജാനു, രോഹിണി ടീച്ചർ, പ്രസീന രാമചന്ദ്രൻ, സിന്ധു മണ്ടോടി എന്നിവർ നേതൃത്വം നൽകി.

#Govt #makes #mockery #people #traveling #lavishly #commonman #turns #blindeye #KKRamaMLA

Next TV

Related Stories
#ArabicDay | അന്താരാഷ്ട്ര അറബിക് ദിനം; കടമേരി എം. യു. പി. സ്കൂളിൽ അറബി ഭാഷാ സമ്മേളനം നടത്തി

Dec 10, 2023 10:14 PM

#ArabicDay | അന്താരാഷ്ട്ര അറബിക് ദിനം; കടമേരി എം. യു. പി. സ്കൂളിൽ അറബി ഭാഷാ സമ്മേളനം നടത്തി

ലോകത്തിന് അറബി ഭാഷ സാഹിത്യത്തിനും സംസ്കാരത്തിനും മാത്രമല്ല ശാസ്ത്രത്തിനും...

Read More >>
#condolence | കാനം രാജേന്ദ്രന്റെ വേർപാടിൽ വടകരയിൽ സർവ്വ കക്ഷി അനുശോചന യോഗം ചേർന്നു

Dec 10, 2023 08:02 PM

#condolence | കാനം രാജേന്ദ്രന്റെ വേർപാടിൽ വടകരയിൽ സർവ്വ കക്ഷി അനുശോചന യോഗം ചേർന്നു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻറെ...

Read More >>
#straydog | വടകര തെരുവുനായ ശല്യം രൂക്ഷം: പരിഹാരം കാണാതെ എബിസി പദ്ധതി

Dec 10, 2023 04:31 PM

#straydog | വടകര തെരുവുനായ ശല്യം രൂക്ഷം: പരിഹാരം കാണാതെ എബിസി പദ്ധതി

തെരുവ് നായക്കൾ കൂട്ടമായി കാൽനട യാത്രക്കാർക്കും ബൈക്ക്...

Read More >>
#PeringathurExpo | പെരിങ്ങത്തൂർ എക്സ്പോ; ഉത്സവ രാവുകൾ ഇനി മണിക്കൂറുകൾ മാത്രം, ഇന്ന് സമാപനം

Dec 10, 2023 01:28 PM

#PeringathurExpo | പെരിങ്ങത്തൂർ എക്സ്പോ; ഉത്സവ രാവുകൾ ഇനി മണിക്കൂറുകൾ മാത്രം, ഇന്ന് സമാപനം

ഒരു നാട് മുഴുവൻ ആഘോഷമാക്കി മാറ്റിയ പെരിങ്ങത്തൂർ...

Read More >>
Top Stories


News Roundup