#honored | അങ്കണവാടിക്ക് സ്ഥലം സംഭാവന നൽകിയ മൂസ ഹാജിയെ ആദരിച്ചു

#honored | അങ്കണവാടിക്ക് സ്ഥലം സംഭാവന നൽകിയ മൂസ ഹാജിയെ ആദരിച്ചു
Jan 3, 2024 07:42 PM | By MITHRA K P

ആയഞ്ചേരി: (vatakaranews.in)  ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കീരിയങ്ങാടിയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് സ്വന്തം കെട്ടിടം നിർമ്മിക്കുന്നതിന് സ്ഥലം സൗജന്യമായി നൽകിയ നീലഞ്ചേരിക്കണ്ടി മൂസ ഹാജിയെ ആദരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു മാസ്റ്റർ പൊന്നാട അണിയിച്ചു. മൂസ ഹാജിയും ഭാര്യയും അതീവ താല്പര്യത്തോടെയാണ് അങ്കണവാടിക്ക് സ്ഥലം സംഭാവന നൽകിയത്. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്ന മുറക്ക് കെട്ടിടം പണിയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.

മാതൃകാ പ്രവർത്തനം കാഴ്ചവെച്ച മൂസ ഹാജിക്കും കുടുംബത്തിനും പഞ്ചായത്തിൻ്റെ അഭിനന്ദനങ്ങൾ അർപ്പിക്കുകയും ചെയ്തു. ചടങ്ങിൽ വാർഡ് മെംബർ ടി.കെ. ഹാരിസ്, വികസന സമിതി കൺവീനർ തറമൽ കുഞ്ഞമ്മദ്, കെ.വി.അഹ്മദ് മാസ്റ്റർ, കുനിയിൽ ഹമീദ് എന്നിവർ സംബന്ധിച്ചു.

#MusaHaji #honored #donating #land #Anganwadi

Next TV

Related Stories
#TurfCourt|സൗമ്യത മാതൃക ;  ചാനിയം കടവ് സ്കൂളിൽ കളിച്ച് പഠിക്കാം, പച്ചപ്പുൽ മൈതാനിയിൽ

May 18, 2024 09:11 AM

#TurfCourt|സൗമ്യത മാതൃക ; ചാനിയം കടവ് സ്കൂളിൽ കളിച്ച് പഠിക്കാം, പച്ചപ്പുൽ മൈതാനിയിൽ

ചാനിയം കടവ് പുഴയോരത്താണ് വിദ്യാർത്ഥികൾക്കായി ടറഫ് കോർട്ട്...

Read More >>
 #reunite|വാർഷികാഘോഷവുമായി വീണ്ടും ഒത്തുചേർന്ന് പൂർവ്വ വിദ്യാർത്ഥികൾ

May 17, 2024 10:56 PM

#reunite|വാർഷികാഘോഷവുമായി വീണ്ടും ഒത്തുചേർന്ന് പൂർവ്വ വിദ്യാർത്ഥികൾ

"സഹപാഠികൾ 10@ 89" ഇരിങ്ങൽ സർഗാലയിൽ വാർഷികാഘോഷവുമായി വീണ്ടും...

Read More >>
#workshop|റോബോട്ടിക്സ് ശില്പശാല നടത്തി

May 17, 2024 03:53 PM

#workshop|റോബോട്ടിക്സ് ശില്പശാല നടത്തി

കണ്ണൂർ സർവകലാശാല ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് തലവൻ ഡോ. എൻ.എസ്. ശ്രീകാന്ത് പരിശീലനം...

Read More >>
#Parco|വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

May 17, 2024 02:06 PM

#Parco|വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

മെയ് 25 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ 1 മണി വരെയാണ്...

Read More >>
#kshariharan | സ്ത്രീവിരുദ്ധ പരാമർശം ; കെ എസ് ഹരിഹരന്‍ വടകര പോലീസിന് മുന്നിൽ ഹാജരായി

May 17, 2024 01:08 PM

#kshariharan | സ്ത്രീവിരുദ്ധ പരാമർശം ; കെ എസ് ഹരിഹരന്‍ വടകര പോലീസിന് മുന്നിൽ ഹാജരായി

പ്രസംഗത്തിലെ പരാമർശങ്ങളെ കുറിച്ച് പൊലീസ് ചോദിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി....

Read More >>
#cmhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 17, 2024 12:13 PM

#cmhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
Top Stories