#pornographicvideo | അശ്ലീല വീഡിയോ ; വൈസ് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് യോഗത്തിൽ ഇറങ്ങിപ്പോക്ക്

#pornographicvideo | അശ്ലീല വീഡിയോ ; വൈസ് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് യോഗത്തിൽ ഇറങ്ങിപ്പോക്ക്
Apr 29, 2024 07:47 PM | By Aparna NV

വടകര : (vatakara.truevisionnews.com) അശ്ലീല വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ വൈസ് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് യോഗത്തിൽ പ്രതിഷേധവും ഇറങ്ങിപ്പോക്കും.

നാദാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ധാർമ്മിക മൂല്യങ്ങൾ ഉയർത്തി പിടിച്ച് രാജി വെക്കുക എന്ന ആവശ്യമാണ് എൽഡിഎഫ് അംഗങ്ങൾ ഭരണസമതിയോഗത്തിൽ ഉന്നയിച്ചത്.

ഇത് സംബന്ധിച്ച അടിയന്തര പ്രമേയം മാറ്റി വെച്ച് മറ്റ് കാര്യങ്ങളിലേക്ക് കടന്നതോടെയാണ് ഇടത്പക്ഷത്തെ എട്ട് അംഗങ്ങളും ഇറങ്ങി പോകേണ്ടി വന്നതെന്ന് പി.പി. ബാലകൃഷണും എ കെ ബിജിത്തും പറഞ്ഞു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റിൻ്റെ തെന്ന പേരിൽ അശ്ലീല വീഡിയോ പ്രചരിച്ചുകൊണ്ടിരിക്കുന്ന സംഭവത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇടപെടണമെന്നും യൂത്ത് കോൺഗ്രസ് നേതാവായ വൈസ് പ്രസിഡൻ്റ് രാജിവെക്കണമെന്നും എൽഡിഎഫ് അംഗങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു.

കുടുംബം തകർക്കാൻ യൂത്ത് ലീഗ് പ്രവർത്തകൻ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രശ്നം രാഷ്ട്രീയമായി ഉപയോഗിക്കാൻ ഇടതുപക്ഷം ആഗ്രഹിക്കുന്നില്ലെന്നും നേതാക്കൾ പറഞ്ഞു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി പി ബാലകൃഷ്ണൻ, എ ദിലീപ് കുമാർ, എ.കെ ബിജിത്ത്, നിഷ മനോജ് , വി പി കുഞ്ഞിരാമൻ, റോഷ്ന പിലാക്കാട്ട്, ലീന, സുനിത എന്നിവരാണ് യോഗത്തിൽ നിന്ന് ഇറങ്ങി പോയത്.

എന്നാൽ തൻ്റെ കുടുംബ ജീവിതം തകർക്കാനാണ് വ്യാജ വീഡിയോ പ്രചരിപ്പിച്ചതെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻ്റ് അഖില മര്യാട്ട് കഴിഞ്ഞ ദിവസം വടകര റൂറൽ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.

#pornographic #video; #Walk #out #Nadapuram #grampanchayat #meeting #demanding #resignation #of #vice #president

Next TV

Related Stories
#applynow|അപേക്ഷ ക്ഷണിച്ചു; എം. ദാസൻ & പി. കെ കണാരൻ സ്മാരക ക്യാഷ് അവാർഡ്

May 16, 2024 05:41 PM

#applynow|അപേക്ഷ ക്ഷണിച്ചു; എം. ദാസൻ & പി. കെ കണാരൻ സ്മാരക ക്യാഷ് അവാർഡ്

ബാങ്ക് എല്ലാ വർഷവും നൽകിവരുന്ന എസ് എസ് എൽ സി, പ്ലസ്സ്‌ ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാഡിന് അപേക്ഷ...

Read More >>
#concluded | വേനൽക്കാല ഊർജ സംരക്ഷണ ക്യാമ്പയിൻ സമാപിച്ചു

May 16, 2024 04:13 PM

#concluded | വേനൽക്കാല ഊർജ സംരക്ഷണ ക്യാമ്പയിൻ സമാപിച്ചു

കോഴിക്കോട് ജില്ലയിൽ 8 ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ദർശനം ഗ്രന്ഥശാല നടത്തിവന്ന ഊർജ കിരൺ ബോധവത്ക്കരണം വടകരയിലെ ക്ലാസോടെ...

Read More >>
#MullapallyRamachandran |തയ്യിൽ കുമാരൻ എൻ്റെ പ്രിയ സ്നേഹിതൻ ; പ്രണാമമർപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

May 16, 2024 12:58 PM

#MullapallyRamachandran |തയ്യിൽ കുമാരൻ എൻ്റെ പ്രിയ സ്നേഹിതൻ ; പ്രണാമമർപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

"എനിക്ക് സന്തോഷമായി" അവസാന കൂടിച്ചേരലിലെ ആവാക്കുകൾ ഇന്ന് ഉറ്റ ചങ്ങാതിക്ക് കണ്ണീർ...

Read More >>
#cmhospital | കരുതലായി: വയോജനങ്ങൾക്ക്  സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 16, 2024 11:48 AM

#cmhospital | കരുതലായി: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

May 16, 2024 11:02 AM

#parco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#YouthCongress | വിഷം കഴിച്ച് വടകര പൊലീസ് സ്റ്റേഷനിലെത്തി, യൂത്ത് കോൺഗ്രസ് നേതാവിനെ ആശുപത്രിയിലേക്ക് മാറ്റി

May 15, 2024 10:33 PM

#YouthCongress | വിഷം കഴിച്ച് വടകര പൊലീസ് സ്റ്റേഷനിലെത്തി, യൂത്ത് കോൺഗ്രസ് നേതാവിനെ ആശുപത്രിയിലേക്ക് മാറ്റി

വടകരയിലെ യൂത്ത് കോൺഗ്രസ് നേതാക്കളെ വിളിച്ചു വരുത്തിയാണ് പൊലീസ് ഇയാളെ ആശുപത്രിയിലേക്ക്...

Read More >>
Top Stories