#drugcase|പോലീന്റെ കേസന്വേഷണത്തിലെ വീഴ്ച: രണ്ട് മയക്കുമരുന്നു കേസുകളിൽ യുവാക്കളെ കോടതി വെറുതെ വിട്ടു

#drugcase|പോലീന്റെ കേസന്വേഷണത്തിലെ വീഴ്ച: രണ്ട് മയക്കുമരുന്നു കേസുകളിൽ യുവാക്കളെ കോടതി വെറുതെ വിട്ടു
Apr 30, 2024 06:09 PM | By Meghababu

 വടകര:(vadakara.truevisionnews.com) പോലീസിന്റെ കേസന്വേഷണത്തിലെ അപാകത മൂലം രണ്ട് മയക്കുമരുന്നു കേസുകളിൽ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വടകര എൻ.ഡി.പി.എസ്സ് സ്പെഷ്യൽ കോടതി ജഡ്ജി വി.പി.എം.സുരേഷ് ബാബു വിട്ടയച്ചു.

 മുക്കം പോലീസ് പിടികൂടിയ കൂടത്തായി സ്വദേശി അജിത്ത്(35), കുന്ദമംഗലം പോലീസ് 2 l ഗ്രാം ബ്രൗൺഷുഗറുമായി പിടികൂടിയ വെള്ളയിൽ നാലുകുടിപറമ്പ് മുഹമ്മദ് റാഫി (38) എന്നിവരെയാണ് വിട്ടയച്ചത്.

5-6-2018 തിയ്യതി ഉച്ചക്ക്  അജിത്തിനെ മുക്കം വൈ ബ്രിഡ്ജിൽ നിന്ന് മുക്കം സബ്ബ് ഇൻസ്പെക്ടരും മുഹമ്മദ് റാഫിയെ 9-6-2018 തിയ്യതി ഉച്ചക്ക് ഒരു മണിക്ക് ചാത്തമംഗലം എൻ ഐ ടിക്ക് സമീപം വെച്ച് കുന്ദമംഗലം പോലീസ് സബ്ബ് ഇൻസ്പെക്ടരും പിടികൂടുകയായിരുന്നു.

ഇരു കേസുകളിലുമായി 13 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ മാർക്ക് ചെയ്യുകയും ചെയ്തിരുന്നു. എൻ.ഡിപി.എസ്സ് ആക്ടനും, ക്രിമിനൽ നടപടി നിയമത്തിനും എതിരായ അന്വേഷണമാണ് രണ്ടു കേസുകളിലും നടത്തിയത് എന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് പ്രതികളെ വിട്ടയച്ചത്.

രണ്ടു കേസുകളിലും പ്രതികൾക്കു വേണ്ടി അഡ്വ.പി.പി.സുനിൽകുമാർ ഹാജരായി.


#Failure #investigation #Court #acquits #youth #two #drug #cases

Next TV

Related Stories
#obituary|പോത്താലക്കൽ മാതു  അന്തരിച്ചു

May 21, 2024 02:50 PM

#obituary|പോത്താലക്കൽ മാതു അന്തരിച്ചു

പോത്താലക്കൽ മാതു...

Read More >>
#Women'sleague|പഠിച്ച് വളരാൻ ; മംഗലാട് വനിതാ ലീഗ് അനുമോദന സംഗമം സംഘടിപ്പിച്ചു

May 21, 2024 12:34 PM

#Women'sleague|പഠിച്ച് വളരാൻ ; മംഗലാട് വനിതാ ലീഗ് അനുമോദന സംഗമം സംഘടിപ്പിച്ചു

ഈ വർഷത്തെ എസ് എസ് എൽ സി - പ്ലസ് ടു,എൽ എസ് എസ്,പൊതു പരീക്ഷ ടോപ് പ്ലസ് വിദ്യാർഥികളെ മംഗലാട് ശാഖ വനിതാ ലീഗ് കമ്മറ്റി...

Read More >>
#RJD|വീരേന്ദ്രകുമാർ അനുസ്മരണം വടകരയിൽ നിന്നും 500 പേർ പങ്കെടുക്കും

May 21, 2024 12:09 PM

#RJD|വീരേന്ദ്രകുമാർ അനുസ്മരണം വടകരയിൽ നിന്നും 500 പേർ പങ്കെടുക്കും

പ്രമുഖ സോഷ്യലിസ്റ്റും കേന്ദ്രമന്ത്രിയും രാജ്യസഭാംഗവും വനം വകുപ്പ് മന്ത്രിയും സാംസകരിക പ്രവർത്തകനും ഗ്രന്ഥ രചയിതാവും പരിസ്ഥിതി പ്രവർത്തകനുമായ...

Read More >>
#Parco|വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

May 21, 2024 10:54 AM

#Parco|വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

മെയ് 25 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ 1 മണി വരെയാണ്...

Read More >>
#Seawall|ആധിയുടെ നാളുകൾ : വ​ട​ക​ര ന​ഗ​ര​സ​ഭ​യി​ലെ ക​ട​ൽ​ഭി​ത്തി നിർമ്മാണം  എ​ങ്ങു​മെ​ത്താ​ത്ത സ്ഥി​തിയിൽ

May 21, 2024 10:37 AM

#Seawall|ആധിയുടെ നാളുകൾ : വ​ട​ക​ര ന​ഗ​ര​സ​ഭ​യി​ലെ ക​ട​ൽ​ഭി​ത്തി നിർമ്മാണം എ​ങ്ങു​മെ​ത്താ​ത്ത സ്ഥി​തിയിൽ

അ​ഴി​ത്ത​ല, പു​റ​ങ്ക​ര, കൊ​യി​ലാ​ണ്ടി വ​ള​പ്പ്, മു​ക​ച്ചേ​രി, കു​രി​യാ​ടി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും ക​ട​ൽ​ഭി​ത്തി...

Read More >>
#obituary|പൂക്കണ്ടിയിൽ മുകുന്ദൻ മാസ്റ്റർ അന്തരിച്ചു

May 20, 2024 11:33 PM

#obituary|പൂക്കണ്ടിയിൽ മുകുന്ദൻ മാസ്റ്റർ അന്തരിച്ചു

പൂക്കണ്ടിയിൽ മുകുന്ദൻ മാസ്റ്റർ (റിട്ട :പ്രധാനാധ്യാപകൻ അഴിയൂർ ഈസ്റ്റ്‌ യു പി സ്കൂൾ...

Read More >>
Top Stories