#Nvenu|ടിപിയുടേത് സിപിഎം കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ രാഷ്ട്രീയ കൊലപാതകം - എൻ. വേണു

 #Nvenu|ടിപിയുടേത് സിപിഎം കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ രാഷ്ട്രീയ കൊലപാതകം - എൻ. വേണു
May 4, 2024 03:07 PM | By Meghababu

വടകര: (vadakara.truevisionnews.com) സിപിഎം കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ രാഷ്ട്രീയ കൊലപാതകമാണ് ടി.പി.ചന്ദ്രശേഖരന്റേതെന്ന് ആർഎംപി സംസ്ഥാന സെക്രട്ടറി എൻ. വേണു.

ടി.പി.ചന്ദ്രശേഖരൻ അനുസ്മരണത്തിൽ ഒഞ്ചിയത്തെ സ്മൃതിമണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 12 വർഷങ്ങൾക്കിപ്പുറം പ്രതികൾക്ക് ശിക്ഷ ഇരട്ടിയാക്കിയതും കീഴ്ക്കോടതി വെറുതെ വിട്ട കെ.കെ.കൃഷ്ണൻ, ജ്യോതി ബാബു എന്നിവരെ ഹൈക്കോടതി ശിക്ഷിച്ചതും സിപിഎമ്മാണു കൃത്യം നടപ്പാക്കിയതെന്നതിന് തെളിവാണെന്ന് വേണു പറഞ്ഞു.

തുടരന്വേഷണത്തിൽ ഉന്നതരുടെ പങ്ക് കൂടി വ്യക്തമായിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികൾ ഒന്നാകെ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ തിരഞ്ഞെടുപ്പു രംഗത്തുള്ളപ്പോൾ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തി.

ഇത് സംഘപരിവാറിന് ഊർജം പകരുന്നതായി. വടകരയിൽ തിരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുന്ന രീതിയിലുള്ള വർഗീയ, വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ജനം ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ സെക്രട്ടറി കെ.ചന്ദ്രൻ പതാക ഉയർത്തി. ഏരിയാ സെക്രട്ടറി ടി.കെ.സിബി അധ്യക്ഷത വഹിച്ചു. വി.കെ.സുരേഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.കെ.രമ എംഎൽഎ, വിശ്വൻ തുടങ്ങിയവർ പങ്കെടുത്തു. 2012 ലാണ് ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊന്നത്.

കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു ടിപി വധം. കുറ്റവാളികൾക്ക് ശിക്ഷ വർധിപ്പിച്ചു നൽകിയ കോടതി വിധി ഉൾപ്പെടെ വടകരയിലെ തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാ വിഷയമായിരുന്നു.

#TP's #political #murder #was #precisely #planned #carried #CPM #Nvenu

Next TV

Related Stories
#cleaning |ഏറാമല പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ വിളം ബര ജാഥ സംഘടിപ്പിച്ചു

May 18, 2024 01:46 PM

#cleaning |ഏറാമല പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ വിളം ബര ജാഥ സംഘടിപ്പിച്ചു

ജാഥ ബഹു:ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി.പി. മിനിക ഉദ്ഘാടനം...

Read More >>
#agriPark | കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ

May 18, 2024 11:53 AM

#agriPark | കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ

കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ...

Read More >>
#ceeyamhospital | തണലായി : വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 18, 2024 11:33 AM

#ceeyamhospital | തണലായി : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്   മെയ്  30 വരെ

May 18, 2024 11:19 AM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#TurfCourt|സൗമ്യത മാതൃക ;  ചാനിയം കടവ് സ്കൂളിൽ കളിച്ച് പഠിക്കാം, പച്ചപ്പുൽ മൈതാനിയിൽ

May 18, 2024 09:11 AM

#TurfCourt|സൗമ്യത മാതൃക ; ചാനിയം കടവ് സ്കൂളിൽ കളിച്ച് പഠിക്കാം, പച്ചപ്പുൽ മൈതാനിയിൽ

ചാനിയം കടവ് പുഴയോരത്താണ് വിദ്യാർത്ഥികൾക്കായി ടറഫ് കോർട്ട്...

Read More >>
 #reunite|വാർഷികാഘോഷവുമായി വീണ്ടും ഒത്തുചേർന്ന് പൂർവ്വ വിദ്യാർത്ഥികൾ

May 17, 2024 10:56 PM

#reunite|വാർഷികാഘോഷവുമായി വീണ്ടും ഒത്തുചേർന്ന് പൂർവ്വ വിദ്യാർത്ഥികൾ

"സഹപാഠികൾ 10@ 89" ഇരിങ്ങൽ സർഗാലയിൽ വാർഷികാഘോഷവുമായി വീണ്ടും...

Read More >>
Top Stories










News Roundup