#nmms|നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് വിജയികളെ അനുമോദിച്ചു

#nmms|നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്  വിജയികളെ അനുമോദിച്ചു
May 4, 2024 08:03 PM | By Meghababu

  വടകര: (vadakara.truevisionnews.com)മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിലെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് വിജയികളെ അനുമോദിച്ചു. 2023 - 24 വർഷത്തെ എൻഎംഎംഎസ് റിസൽട്ട് പ്രഖ്യാപിച്ചപ്പോൾ മേമുണ്ട സ്കൂളിലെ 12 വിദ്യാർത്ഥികൾക്ക് എൻഎംഎസ്എസ് സ്കോളർഷിപ്പ് ലഭിച്ചു.

കോഴിക്കോട് ജില്ലയിലെ മികച്ച വിജയമാണ് മേമുണ്ടക്ക് ലഭിച്ചത്. കഴിഞ്ഞ കുറെ വർഷങ്ങളായി എൻഎംഎംഎസ് റിസൽട്ടിൽ ജില്ലയിലെ മികച്ച വിജയമാണ് മേമുണ്ടയുടേത്. പരീക്ഷ എഴുതിയതിൽ 230 വിദ്യാർത്ഥികൾ ഈ വർഷം യോഗ്യതയും നേടിയിട്ടുണ്ട്.

ഇതിൽ 12 പേർ സ്കോളർഷിപ്പും നേടി. 48000 രൂപയാണ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾക്ക് ലഭിക്കുക. നാല് വർഷം കൊണ്ടാണ് ഈ തുക വിദ്യാർത്ഥികൾക്ക് ലഭിക്കുക. കേന്ദ്ര, സംസ്ഥാന വകുപ്പുകൾ സംയുക്തമായാണ് എൻഎംഎംഎസ്  എസ് സ്കോളർഷിപ്പ് നൽകുന്നത്.

രക്ഷിതാക്കളുടെ വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ താഴെയുള്ള വിദ്യാർത്ഥികൾക്കാണ് ഈ സ്കോളർഷിപ്പ് പരീക്ഷ എഴുതാൻ കഴിയുക. ആഗസ്റ്റ് മാസം മുതൽ മേമുണ്ട സ്കൂളിൽ ആരംഭിക്കുന്ന വിദഗ്ദ്ധ പരിശീലനമാണ് വിദ്യാർത്ഥികളെ ഈ നേട്ടത്തിന് പ്രാപ്തരാക്കിയത്.

മേമുണ്ട സ്കൂൾ ഹാളിൽ നടന്ന അനുമോദന ചടങ്ങ് സ്കൂൾ പ്രിൻസിപ്പാൾ ബീന ടീച്ചർ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ഡോ എം വി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ പി കെ ജിതേഷ് മാഷ് സ്വാഗതവും പറഞ്ഞു.

മാനേജർ എം നാരായണൻ മാഷ്, മദർ പി ടി എ പ്രസിഡണ്ട് ജയശ്രീ ദിലീപ്, സ്റ്റാഫ് സിക്രട്ടറി രജുലാൽ ടി പി, പിടിഎ അംഗം ഇ എം മനോജ് കുമാർ, അധ്യാപകരായ സൗമ്യ പി എം, നിസി വി കെ, ഷീന കെ വി, ഷൈജു ടി കെ, ആബിദ് എ എസ്, രാഗേഷ് പുറ്റാറത്ത് എന്നിവർ ഉപഹാര സമർപ്പണവും ആശംസകളും അർപ്പിച്ചു. പി കെ രമ്യ നന്ദിയും പറഞ്ഞു 

#National #Means #Cum #Merit #Scholarship #winners #felicitated

Next TV

Related Stories
#cleaning |ഏറ്റമല പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ വിളം ബര ജാഥ സംഘടിപ്പിച്ചു

May 18, 2024 01:46 PM

#cleaning |ഏറ്റമല പഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ വിളം ബര ജാഥ സംഘടിപ്പിച്ചു

ജാഥ ബഹു:ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി.പി. മിനിക ഉദ്ഘാടനം...

Read More >>
#agriPark | കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ

May 18, 2024 11:53 AM

#agriPark | കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ

കൂടുതൽ പുതുമകളോടെ; എം എം അഗ്രി പാർക്കിൽ ഇനി ഉല്ലാസത്തിന്റെ ദിനങ്ങൾ...

Read More >>
#ceeyamhospital | തണലായി : വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 18, 2024 11:33 AM

#ceeyamhospital | തണലായി : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്   മെയ്  30 വരെ

May 18, 2024 11:19 AM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#TurfCourt|സൗമ്യത മാതൃക ;  ചാനിയം കടവ് സ്കൂളിൽ കളിച്ച് പഠിക്കാം, പച്ചപ്പുൽ മൈതാനിയിൽ

May 18, 2024 09:11 AM

#TurfCourt|സൗമ്യത മാതൃക ; ചാനിയം കടവ് സ്കൂളിൽ കളിച്ച് പഠിക്കാം, പച്ചപ്പുൽ മൈതാനിയിൽ

ചാനിയം കടവ് പുഴയോരത്താണ് വിദ്യാർത്ഥികൾക്കായി ടറഫ് കോർട്ട്...

Read More >>
 #reunite|വാർഷികാഘോഷവുമായി വീണ്ടും ഒത്തുചേർന്ന് പൂർവ്വ വിദ്യാർത്ഥികൾ

May 17, 2024 10:56 PM

#reunite|വാർഷികാഘോഷവുമായി വീണ്ടും ഒത്തുചേർന്ന് പൂർവ്വ വിദ്യാർത്ഥികൾ

"സഹപാഠികൾ 10@ 89" ഇരിങ്ങൽ സർഗാലയിൽ വാർഷികാഘോഷവുമായി വീണ്ടും...

Read More >>
Top Stories










News Roundup