അഴിയൂരില്‍ കടകളില്‍ നിന്ന് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പിടിച്ചെടുത്തു

അഴിയൂരില്‍ കടകളില്‍ നിന്ന് പ്ലാസ്റ്റിക്  ക്യാരി ബാഗുകള്‍  പിടിച്ചെടുത്തു
Jan 14, 2022 12:06 PM | By Rijil

വടകര: അഴിയൂരില്‍ കുഞ്ഞിപ്പള്ളി, അഴിയൂര്‍ ചുങ്കം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ കച്ചവട സ്ഥാപനങ്ങളില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. പ്രധാനമായും പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ആണ് പിടിച്ചെടുത്തത്.

പ്ലാസ്റ്റിക് ബദല്‍ ഉല്‍പന്ന മേള പഞ്ചായത്തിന്റെ ആഭ്യമുഖ്യത്തില്‍ നാളെ കുഞ്ഞി പള്ളിയില്‍ വച്ച് സംഘടിപ്പിക്കുന്നുണ്ട്. പ്രസ്തുത മേള കഴിഞ്ഞതിനുശേഷം നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ വില്പന നടത്തുകയോ ചെയ്താല്‍ 10000 രൂപ മുതല്‍ പിഴ ഈടാക്കുന്നതാണ് എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ഇക്കാര്യത്തില്‍ മുഴുവന്‍ വ്യാപാരികള്‍ക്കും പഞ്ചായത്ത് നോട്ടീസ് നല്‍കി. വ്യാപാരി സംഘടനകളുടെ സഹായത്തോടെ മുക്കാളി, കുഞ്ഞിപ്പള്ളി എന്നീ സ്ഥലങ്ങളില്‍ ശുചിത്വ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചിരുന്നു.

ഫീല്‍ഡ് പരിശോധനയ്ക്ക് പഞ്ചായത്ത് സെക്രട്ടറി ടീ.ഷാഹുല്‍ഹമീദ്, ഉദ്യോഗസ്ഥരായ സി എച്ച് മുജീബ് റഹ്മാന്‍, നിഖില്‍ കാളിയത്ത്, എം പി സുനില്‍ കുമാര്‍, എന്നിവര്‍ നേതൃത്വം നല്‍കി. പിടിച്ചെടുത്ത ഏകദേശം 75 കിലോ പ്ലാസ്റ്റിക് ബാഗുകള്‍ ഷ്രെഡിങ് യൂണിറ്റിലേക്ക് പൊടിക്കുന്നതിനുവേണ്ടി ഹരിത കര്‍മ്മ സേന ലീഡര്‍ എ ഷിനിക്ക് കൈമാറി.

Plastic from shops in Azhiyur Carry bags seized

Next TV

Related Stories
എസ് വി ഉസ്മാന്റെ ഓര്‍മകളില്‍ അവര്‍ ഒത്തുചേര്‍ന്നു;  അനുസ്മരണ സംഗമം പ്രൗഡമായി

Jan 22, 2022 09:19 AM

എസ് വി ഉസ്മാന്റെ ഓര്‍മകളില്‍ അവര്‍ ഒത്തുചേര്‍ന്നു; അനുസ്മരണ സംഗമം പ്രൗഡമായി

കഴിഞ്ഞ ദിവസം വിട പറഞ്ഞ പ്രശസ്ത ഗാന രചയിതാവ് എസ് വി ഉസ്മാന്റെ ഓര്‍മകളില്‍ ജന്‍മനാട്...

Read More >>
മൂരാട് റെയില്‍വെ ഗേറ്റിന് സമീപം  തീ പടര്‍ന്നത് ഭീതി പരത്തി

Jan 22, 2022 09:09 AM

മൂരാട് റെയില്‍വെ ഗേറ്റിന് സമീപം തീ പടര്‍ന്നത് ഭീതി പരത്തി

ഇരിങ്ങല്‍ മൂരാട് റെയില്‍വെ ഗേറ്റിന് സമീപം പാളത്തിനടുത്ത് തീ പടര്‍ന്നത് ഭീതി...

Read More >>
കര്‍ഷകര്‍ക്ക് ആശ്വാസമായി മഞ്ഞള്‍ വില കുതിച്ച് ഉയരുന്നു

Jan 22, 2022 08:47 AM

കര്‍ഷകര്‍ക്ക് ആശ്വാസമായി മഞ്ഞള്‍ വില കുതിച്ച് ഉയരുന്നു

ഉണക്ക മഞ്ഞളിന്റെ ഡിമാന്റ്് വര്‍ധിച്ചതോടെ വിലയും...

Read More >>
കോവിഡ് വ്യാപനം ;  ജനുവരി 23 ലെ പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റം

Jan 21, 2022 08:33 PM

കോവിഡ് വ്യാപനം ; ജനുവരി 23 ലെ പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റം

ജനുവരി 23 ലെ പിഎസ്‌സി പരീക്ഷകള്‍ക്ക്...

Read More >>
സൗഖ്യ ആയുര്‍വേദ ട്രീറ്റ്‌മെന്റ് & വെല്‍നെസ്  സെന്ററില്‍ ഉഴിച്ചില്‍ ചികിത്സ

Jan 21, 2022 08:02 PM

സൗഖ്യ ആയുര്‍വേദ ട്രീറ്റ്‌മെന്റ് & വെല്‍നെസ് സെന്ററില്‍ ഉഴിച്ചില്‍ ചികിത്സ

സി എം ബസ് സ്്‌റ്റോപ്പിന് സമീപം പ്രവര്‍ത്തിക്കുന്ന സൗഖ്യ ആയുര്‍വേദ ട്രീറ്റ്‌മെന്റ് & വെല്‍നെസ് സെന്ററില്‍ ഉഴിച്ചില്‍ ചികിത്സ...

Read More >>
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ സൗകര്യമൊരുക്കണമെന്ന്   പ്രവാസി ഫെഡറേഷന്‍

Jan 21, 2022 07:30 PM

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ സൗകര്യമൊരുക്കണമെന്ന് പ്രവാസി ഫെഡറേഷന്‍

റണ്‍വെ നീളം കുറച്ചുകൊണ്ട് കരിപ്പൂര്‍ വിമാനത്താവള വികസനം നടത്തുന്നതിലെ ദുരുദ്ദേശം കരിപ്പൂരിന്റെ സ്വാഭാവിക മരണത്തിലേക്ക് നയിക്കാനാണോയെന്ന് ...

Read More >>
Top Stories