---
title: "വടകര പഴങ്കാവില്‍ പാചക വാതകം ചോര്‍ന്നു ; ഫയര്‍ഫോഴ്‌സ് ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി"
english_title: "Cooking gas leaks in Vadakara Palanga; Firefighting intervention averted a major disaster"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20788/cooking-gas-leaks-in-vadakara-palanga-firefighting-intervention-averted-a-major-disaster"
published_at: "2022-01-14T16:49:00+05:30"
category: "News"
language: "ml"
image: "https://vatakara.truevisionnews.com/image-uploads/61e15cb9b0615_LPG.jpg"
keywords: []
---

# വടകര പഴങ്കാവില്‍ പാചക വാതകം ചോര്‍ന്നു ; ഫയര്‍ഫോഴ്‌സ് ഇടപെടല്‍ വന്‍ ദുരന്തം ഒഴിവായി

> **Lead Summary:** വടകര: പഴങ്കാവ് ദേശീയ പാതക്ക് സമീപം ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് പാചക വാതകം ചോര്‍ന്നത് ഭീതി പരത്തി. ഫയര്‍ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവായി. ഇന്നലെ രാത്രിയില്‍ പാചകം ചെയ്യുന്ന താമസക്കാര്‍ പുതിയ സിലിണ്ടര്‍ മാറ്റുന്നതിനിടെയാണ് തീ പിടിത്തമുണ്ടായത്.

## Article Content

വടകര: പഴങ്കാവ് ദേശീയ പാതക്ക് സമീപം ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് പാചക വാതകം ചോര്‍ന്നത് ഭീതി പരത്തി. ഫയര്‍ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടല്‍ കാരണം വന്‍ ദുരന്തം ഒഴിവായി. ഇന്നലെ രാത്രിയില്‍ പാചകം ചെയ്യുന്ന താമസക്കാര്‍ പുതിയ സിലിണ്ടര്‍ മാറ്റുന്നതിനിടെയാണ് തീ പിടിത്തമുണ്ടായത്.

രണ്ടു പേര്‍ക്ക് പൊളളലേറ്റു. അപ്പോഴേക്കും വടകര ഫോഴ്‌സില്‍ നിന്നും സേന എത്തുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ഗ്രേഡ് അസി: സ്റ്റേഷന്‍ ഓഫീസര്‍ കെ.ടി രാജീവന്‍ നേതൃത്വം നല്‍കി.

ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍മാരായ അബ്ദുള്‍ സമദ്.ടി, ആദര്‍ശ്.വി.കെ, വിപിന്‍,എം, അഭിലാഷ് എസ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20788/cooking-gas-leaks-in-vadakara-palanga-firefighting-intervention-averted-a-major-disaster)