Jan 20, 2022 12:20 PM

വടകര : അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കോട്ടാമലക്കുന്ന് റോഡ് തുടങ്ങുന്നതിനടുത്ത് 50 സെന്റ് ഭൂമിയില്‍ പൊതുശ്മശാനം യാഥാര്‍ത്ഥ്യമാകുന്നു. ശ്മശാനത്തിലേക്ക് പോകാനുള്ള റോഡിനായ് സ്ഥലം വിട്ട് നല്‍കാന്‍ ഭൂവുടമകള്‍ തീരുമാനിച്ചതാണ് ഇതിന് കാരണം.

ജനപ്രതിനിധികള്‍ സര്‍വ്വകക്ഷികള്‍, ഭൂവുടമകള്‍ എന്നിവരുടെ യോഗത്തിലാണ് ഭൂമി വിട്ട് കൊടുക്കല്‍ പ്രഖ്യാപനം നടത്തിയത്. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതി മുന്‍കൈ എടുത്താണ് യോഗം വിളിച്ചത്. കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷത്തോളമായി ജനങ്ങളുടെ പ്രധാന ആവശ്യത്തിനാണ് പരിഹാരമായത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അഴിയൂര്‍ പഞ്ചായത്തില്‍ ശ്മശാനത്തിന്റെ അഭാവം ഏറെ പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. സ്ഥലംവിട്ടുകൊടുക്കുന്ന ഭൂവുടമകള്‍ക്ക് ജനകീയ കൂട്ടായ്മയിലൂടെ ധനസഹായം അനുവദിക്കാനും യോഗം തീരുമാനിച്ചു. ഇതിനായി വാര്‍ഡ് കേന്ദ്രീകരിച്ച് ധനസമാഹരണം നടത്തും..ശ്മശാനതിനായി ജില്ലാപഞ്ചായത്ത് 40 ലക്ഷം രൂപയും പഞ്ചായത്ത് 20 ലക്ഷംരൂപയും വകയിരുത്തിയിരുന്നു.

അഴിയൂരില്‍ 1995ല്‍ വന്ന ഭരണസമിതിയാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. അതിനുശേഷം ആറോളം ഭരണസമിതികള്‍ നിലവില്‍ വന്നെങ്ങിലും പദ്ധതി ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയാണ്. കാത്തിരിപ്പിന്റെ നീണ്ട 25 വര്‍ഷത്തിനിടെ മരണമടഞ്ഞ ആറടി മണ്ണില്ലാത്ത പലരുടെയും മൃതദേഹം സംസ്‌കരിക്കാന്‍ വീടിന്റെ തറ നീക്കിയും മറ്റുളള ഉടമയുടെ ഭൂമിയേയും ആശ്രയിക്കേണ്ടി വന്നു . തീരദേശങ്ങളും ചതുപ്പ് നിലങ്ങളും ഏറെയുളള പഞ്ചായത്തില്‍ വര്‍ദ്ധിച്ചുവരുന്ന വീടുകളുടെ എണ്ണം കൂടുകയും ഭൂമിയുടെ അളവ് കുറയുകയും ചെയ്തു.

പരിസ്ഥിതിക്ക് കോട്ടം വരാതെ 30 അടി ഉയരത്തില്‍ പുകകുഴല്‍ സ്ഥാപിച്ച് ആധുനിക സംവിധാനത്തോടെയുളള ശ്മശാനമാണ് ലക്ഷ്യമിടുന്നത് .പരിസ്ഥിതി മന്ത്രാലയത്തിന്റെയും ഡി.എം.ഒയുടെയും മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് ഇതിനുളള പ്രവര്‍ത്തികള്‍ നടക്കുക. പഞ്ചായത്ത് പ്രസിഡണ്ട് ആയിഷാ ഉമ്മര്‍ അദ്ധ്യക്ഷം വഹിച്ചു. ശശിധരന്‍ തോട്ടത്തില്‍, വി പി ജയന്‍ ,സുകുമാരന്‍ കല്ലോറതത് , പി ബാബുരാജ് , പ്രദീപ് ചോമ്പാല, പി എം അശോകന്‍, പി പ്രശാന്ത്, കെ ,അന്‍വര്‍ ഹാജി, കെ പി പ്രമോദ്, മുബാസ് കല്ലേരി, കെ വി രാജന്‍, കെ രവീന്ദ്രന്‍, റീന രയരോത്ത്, കെ ലീല എന്നിവര്‍ സംസാരിച്ചു.

Public cemetery is becoming a reality in Azhiyoor Grama Panchayat Landlords to give up land for road

Next TV

Top Stories