---
title: "അഴിയൂരില്‍  ഞായറാഴ്ച കടുത്ത നിയന്ത്രണം"
english_title: "Strict control on Sunday in Azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22001/strict-control-on-sunday-in-azhiyur"
published_at: "2022-01-21T15:12:00+05:30"
category: "News"
language: "ml"
image: "https://vatakara.truevisionnews.com/image-uploads/61ea802d1ba2c_kovid - azhiyoor.jpg"
keywords: []
---

# അഴിയൂരില്‍  ഞായറാഴ്ച കടുത്ത നിയന്ത്രണം

> **Lead Summary:** **അഴിയൂര്‍: **ജനുവരി 23 ജനുവരി 30 എന്നീ തീയതികളില്‍ (ഞായറാഴ്ചകള്‍) ആവശ്യ സര്‍വീസ് മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂയെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അന്നേദിവസം യാത്രചെയ്യുന്നവര്‍ സ്വയം സാക്ഷ്യപത്രം കയ്യില്‍ കരുതണം.

## Article Content

**അഴിയൂര്‍: **ജനുവരി 23 ജനുവരി 30 എന്നീ തീയതികളില്‍ (ഞായറാഴ്ചകള്‍) ആവശ്യ സര്‍വീസ് മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂയെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അന്നേദിവസം യാത്രചെയ്യുന്നവര്‍ സ്വയം സാക്ഷ്യപത്രം കയ്യില്‍ കരുതണം.

ഈ ദിവസങ്ങളിലെ കല്യാണങ്ങളില്‍ 20 പേര്‍ മാത്രം ,ആവശ്യ സര്‍വീസ് കടകള്‍ രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ മാത്രം ഹോട്ടലുകള്‍ പാര്‍സല്‍ മാത്രം രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെ. അഴിയൂരില്‍ കോവിഡ് രോഗികള്‍ 107 എണ്ണം ആയതിനാല്‍ ഞായാറഴ്ച ഒഴികെയുള്ള ദിവസങ്ങളിലെ കല്യാണങ്ങളില്‍ 50 പേര്‍ മാത്രം.

ബീച്ചുകളില്‍ ആള്‍ക്കൂട്ടം അനുവദിക്കുന്നതല്ല. പൊതു പരിപാടികള്‍ അനുവദിക്കുന്നതല്ല. മതപരമായ ചടങ്ങുകള്‍ക്ക് നിയന്ത്രണം ഉണ്ടാക്കുന്നതാണ്. വാര്‍ഡ് തലത്തില്‍ ആര്‍ ആര്‍ ടി യുടെ മേല്‍നോട്ടത്തില്‍ വാക്‌സിന്‍ എടുക്കാത്തവര്‍, മറ്റു മാറാരോഗികള്‍ എന്നിവരുടെ ലിസ്റ്റ് തയ്യാറാക്കി സൂക്ഷിക്കേണ്ടതും ആവശ്യാനുസരണം പള്‍സ് ഓക്‌സിമീറ്റര്‍ കരുതി വെക്കുകയും വേണം.

ഇതിനായി മെമ്പര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡ് ആര്‍. ആര്‍. ടി യോഗങ്ങള്‍ ചേര്‍ന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതാണ്. അറിയിപ്പില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22001/strict-control-on-sunday-in-azhiyur)