റേഷന്‍ ലഭിക്കുന്നതിന് സ്മാര്‍ട്ട് റേഷന്‍കാര്‍ഡ് നിര്‍ബ്ബന്ധമില്ലെന്ന് സപ്ലൈ ഓഫീസര്‍

റേഷന്‍ ലഭിക്കുന്നതിന് സ്മാര്‍ട്ട് റേഷന്‍കാര്‍ഡ് നിര്‍ബ്ബന്ധമില്ലെന്ന് സപ്ലൈ ഓഫീസര്‍
Jan 22, 2022 11:25 AM | By Rijil

വടകര: റേഷന്‍ ലഭിക്കുന്നതിന് സ്മാര്‍ട്ട് റേഷന്‍കാര്‍ഡ് നിര്‍ബ്ബന്ധമില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പൊതുവിതരണ വകുപ്പ് പുറത്തിറക്കിയ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് നിര്‍ബ്ബന്ധമാണെന്ന് കാര്‍ഡുടമകളെ തെറ്റിദ്ധരിപ്പിച്ച് അമിത വില ഈടാക്കി ചില കേന്ദ്രങ്ങള്‍ സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് പ്രിന്റ് ചെയ്ത് നല്‍കുന്നതായി പരാതികള്‍ ലഭിച്ചതായി അദ്ദേഹം അറിയിച്ചു.

കാര്‍ഡുടമകള്‍ സ്മാര്‍ട്ട് റേഷന്‍കാര്‍ഡ് നിര്‍ബ്ബന്ധമായും എടുത്തിരിക്കണമെന്ന ഉത്തരവ് പൊതുവിതരണ വകുപ്പ് ഇതുവരെ നല്‍കിയിട്ടില്ല. പുസ്തക രൂപത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍ക്ക് പകരമായി ആധാര്‍ വലിപ്പത്തിലുള്ള ഇറേഷന്‍ കാര്‍ഡ്, പ്ലാസ്റ്റിക് സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് എന്നിവയാണ് നിലവില്‍ അനുവദിക്കുന്നത്. സപ്ലെ ഓഫീസില്‍ വരാതെ തന്നെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ വകുപ്പിന്റെ വെബ്‌സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ വഴിയോ കാര്‍ഡുടമകള്‍ക്ക് കാര്‍ഡ് പ്രിന്റെടുത്ത് ഉപയോഗിക്കാം.

ഇ റേഷന്‍ കാര്‍ഡിന് 25 രൂപ, പ്ലാസ്റ്റിക് സ്മാര്‍ട്ട് കാര്‍ഡിന് 65 രൂപ വീതമാണ് അക്ഷയകേന്ദ്രങ്ങളിലെ സര്‍ക്കാര് നിശ്ചയിച്ച പ്രിന്റിംഗ് ചാര്‍ജ്ജ്. പുസ്തക രൂപത്തിലുള്ള റേഷന്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് തുടര്‍ന്നും അത് ഉപയോഗിക്കാം.

Supply officer says smart ration card is not mandatory to get ration

Next TV

Related Stories
പാരാമെഡിക്കൽ പഠനം ക്യാമ്പസിൽ: വിംസ് പാരാമെഡിക്കൽ അഡ്മിഷൻ തുടങ്ങി

May 20, 2022 12:42 PM

പാരാമെഡിക്കൽ പഠനം ക്യാമ്പസിൽ: വിംസ് പാരാമെഡിക്കൽ അഡ്മിഷൻ തുടങ്ങി

പാരാമെഡിക്കൽ പഠനം ക്യാമ്പസിൽ: വിംസ് പാരാമെഡിക്കൽ അഡ്മിഷൻ...

Read More >>
മംഗല്യമുഹൂർത്തങ്ങൾക്ക് ഇനി വൈവിധ്യമേറും: വടകര ഇനി റോയലിനൊപ്പം

May 20, 2022 12:11 PM

മംഗല്യമുഹൂർത്തങ്ങൾക്ക് ഇനി വൈവിധ്യമേറും: വടകര ഇനി റോയലിനൊപ്പം

മംഗല്യമുഹൂർത്തങ്ങൾക്ക് ഇനി വൈവിധ്യമേറും: വടകര ഇനി...

Read More >>
വിലക്കുറവിൻ്റെ മഹോത്സവം; കുറഞ്ഞ കാലം കൊണ്ട് വടകരക്കാരുടെ മനം കവർന്ന് ഓറഞ്ച് സൂപ്പർ ഷോപ്പി

May 20, 2022 11:33 AM

വിലക്കുറവിൻ്റെ മഹോത്സവം; കുറഞ്ഞ കാലം കൊണ്ട് വടകരക്കാരുടെ മനം കവർന്ന് ഓറഞ്ച് സൂപ്പർ ഷോപ്പി

വിലക്കുറവിൻ്റെ മഹോത്സവം; കുറഞ്ഞ കാലം കൊണ്ട് വടകരക്കാരുടെ മനം കവർന്ന് ഓറഞ്ച് സൂപ്പർ...

Read More >>
ശ്വാസകോശ രോഗ വിഭാഗം വടകര സിഎം  ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം ആരംഭിച്ചു

May 20, 2022 11:17 AM

ശ്വാസകോശ രോഗ വിഭാഗം വടകര സിഎം ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ശ്വാസകോശ രോഗ വിഭാഗം വടകര സിഎം ഹോസ്പിറ്റലില്‍ പ്രവര്‍ത്തനം...

Read More >>
കണ്ണഞ്ചിക്കും കാഴ്ചകള്‍ ഒരുക്കി കുറ്റ്യാടി  വേളത്ത എം എം അഗ്രി പാര്‍ക്ക്

May 20, 2022 11:04 AM

കണ്ണഞ്ചിക്കും കാഴ്ചകള്‍ ഒരുക്കി കുറ്റ്യാടി വേളത്ത എം എം അഗ്രി പാര്‍ക്ക്

കൗ ഫാമും മിനി സൂവും...കണ്ണഞ്ചിക്കും കാഴ്ചകള്‍ ഒരുക്കി എംഎം അഗ്രി പാര്‍ക്ക്. പ്രകൃതിയുടെ തനത് സൗന്ദര്യം ആസ്വദിക്കാം എംഎം അഗ്രി...

Read More >>
മഹാരാജാസ് കോളേജില്‍ അഡ്മിഷന്‍ ആരംഭിച്ചു

May 20, 2022 10:47 AM

മഹാരാജാസ് കോളേജില്‍ അഡ്മിഷന്‍ ആരംഭിച്ചു

ക്യാമ്പസ് പഠനമെന്ന സ്വപ്നം സാക്ഷാത്കരിക്കൂ മഹാരാജാസില്‍ അഡ്മിഷന്‍...

Read More >>
Top Stories