വടകര: (vatakara.truevisionnews.com)പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന വയനാടിന്റെ കണ്ണീരൊപ്പാൻ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ നടക്കുന്ന ഫണ്ട് കളക്ഷൻ ക്യാമ്പയിനിൽ വേറിട്ടൊരു സംഭാവന.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ളയുടെ ഭാര്യ ജമീല പാറക്കൽ തന്റെ സ്വർണ വളകളാണ് സംഭാവന ചെയ്ത് മാതൃക സൃഷ്ടിച്ചത്.
വയനാട്ടിൽ താൻ കണ്ട അതിദാരുണമായ കാഴ്ചകൾ വിവരിക്കുന്നതിനിടെയാണ് ഭാര്യ സ്വർണാഭരണങ്ങൾ പാണക്കാട് സാദിക്കലി തങ്ങൾ ആഹ്വാനം ചെയ്ത റിലീഫ് ഫണ്ടിലേക്ക് സംഭാവന നൽകാൻ താല്പര്യം പ്രകടിപ്പിച്ചതെന്ന് പാറക്കൽ അബ്ദുള്ള സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഈ ദുരന്തത്തിൽ ഏറെ വേദനിക്കുന്ന വീട്ടമ്മമാരെയും സഹോദരിമാരെയുമാണ് മുസ്ലിം ലീഗിന്റെ ഫണ്ട് കളക്ഷൻ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വനിതാ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കുൽസു ജമീല പാറക്കലിൽ നിന്ന് ആഭരണം ഏറ്റു വാങ്ങി.
ഇത് വലിയൊരു മാതൃകയാണെന്നും എല്ലാ സ്ത്രീകൾക്കും ഇതൊരു പ്രചോദനമാവട്ടെ എന്നും പി.കുൽസു പറഞ്ഞു.
വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് എ.ആമിന, വനിതാ ലീഗ് നേതാക്കളായ പി സഫിയ, ബി വി സറീന, സി ആയിഷ, നുസൈബ മൊട്ടേമ്മൽ, റജീന മൻസൂർ, സഫിയ ചത്തോത്ത്, സി കെ.ജമീല, എസ് കെ.റഹീന, സുനീറ ഇ കെ, നസീറ കെ, റസീന എം കെ, നസീമ പി കെ, ജസീല സി കെ മുസ്ലിം ലീഗ് നേതാക്കളായ ഒ കെ കുഞ്ഞബ്ദുല്ല, ഒ പി മൊയ്തു, കെ കെ അഹമ്മദ്, കോമത്ത് അബൂബക്കർ, പുലുവക്കണ്ടി പോക്കർ, അഹമ്മദ് കണിയാം കണ്ടി, ഒപി അമ്മദ്, കെ പി അബു, ക്രസന്റ് അന്തു, അഷ്റഫ് പാറക്കണ്ടി എന്നിവർ പങ്കെടുത്തു.
#housewife #gave #gold #bangles #shed-tears #wayanad