വടകര: (vatakara.truevisionnews.com) വില്യാപ്പള്ളി, ആയഞ്ചേരി, മണിയൂർ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്തം പടരുന്നു. മൂന്ന് പഞ്ചായത്തുകളിലായി നൂറോളം പേർ ചികിത്സയിലാണ്.
വില്യാപ്പള്ളി പഞ്ചായത്ത് പരിധിയിൽ 24 പേർക്കും ആയഞ്ചേരിയിൽ 30 പേർക്കും മണിയൂരിൽ ഏഴുപേർക്കും രോഗം സ്ഥിരീകരിച്ചു.
രോഗം പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. പഞ്ചായത്തുകളിൽ കിണർ ക്ലോറിനേഷൻ, ബോധവൽക്കരണ ക്ലാസ്, ലഘുലേഖ വിതരണം, കുടിവെള്ള പരിശോധന എന്നിവ നടത്തി.
വിവിധ സന്നദ്ധ സംഘടനകൾ പ്രതിരോധന പ്രവർത്തനത്തിന് രംഗത്തുണ്ട്. കീഴലിൽ സ്‌കൂൾ കുട്ടികൾ വീടുകൾ കയറി ബോധവത്കരണം നടത്തി.
ആയഞ്ചേരി പഞ്ചായത്തിൽ 26ന് പകൽ മൂന്നിന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
ക്ഷേത്രഉത്സവാഘോഷ ഭാരവാഹികൾ, പള്ളി ഭാരവാഹികൾ, പാചക തൊഴിലാളികൾ, കാറ്ററിങ് ഉടമകൾ, വ്യാപാരികൾ, കല്യാണം നിശ്ചയിച്ച വീട്ടുടമകൾ, രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
#Jaundice #spreads #Defense #activity #intensified #northern #region