ആയഞ്ചേരി: (vatakara.truevisionnews.com) ആയഞ്ചേരി ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു.
പ്രസിഡൻ്റ് എൻ. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് പി.കെ.ആയിഷ ടീച്ചർ അധ്യക്ഷയായി.
25 അങ്കണവാടികളിൽ നിന്നായി 300 ഓളം കുരുന്നു പ്രതിഭകൾ മേളയിൽ പങ്കെടുത്തു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഷറഫ് വെള്ളിലാട്ട്, പി.എം. ലതിക, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, പഞ്ചായത്ത് മെമ്പർമാരായ കാട്ടിൽ മൊയ്തു മാസ്റ്റർ, സരള കൊള്ളിക്കാവിൽ, ടി. കെ. ഹാരിസ്, എം.വി.ഷൈബ, സി. എം. നജ്മുന്നീസ, എ. സുരേന്ദ്രൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ എം. കെ.നിമ്മി, രാഷ്ട്രീയ പാർട്ടി നേതാക്കളായ കിളിയമ്മൽ കുഞ്ഞബ്ദുല്ല, പി കെ. ദേവാനന്ദൻ, ജയരാജൻ മാസ്റ്റർ, ടി.വി.ഭരതൻ, സി.വി. കുഞ്ഞിരാമൻ, എം. ഇബ്രാഹിം, കണ്ടോത്ത് കുഞ്ഞിരാമൻ, ബാലൻ, മുത്തു തങ്ങൾ എന്നിവർ സംസാരിച്ചു.
ഇന്ന് ഭിന്നശേഷി കലാമേളയും നാളെ വയോജന മേളയും നടക്കും.
#Art #Fair #Anganwadi #Kalotsavam #Ayanchery