ആയഞ്ചേരി: (vatakara.truevisionnews.com) അധ്യാപകർക്ക് ഒരിക്കലും ജോലിയിൽ നിന്ന് വിരമിക്കാൻ കഴിയില്ലെന്നും സാങ്കേതികമായി സ്കൂളിൽ നിന്ന് വിരമിച്ചാലും പൊതു സമൂഹത്തിൽ അവരുടെ കടമ നിറവേറ്റേണ്ടവരാണെന്നും ജീവിതത്തിൽ നിന്ന് മാത്രമേ അവർക്ക് വിരമിക്കാൻ കഴിയുകയുള്ളൂവെന്നും ഡോ.എം.കെ.മുനീർ എം.എൽ.എ.


കടമേരി എം.യു.പി സ്കൂളിന്റെ നൂറ്റിപ്പതിനാറാം വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന പി.അഹമദ് മാസ്റ്റർക്കുള്ള യാത്രയയപ്പ് പരിപാടിയുടെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.ടി.എ പ്രസിഡൻ്റ് മൻസൂർ ഇടവലത്ത് അധ്യക്ഷനായി.
പ്രശസ്ത സാഹിത്യകാരൻ ബിജു കാവിൽ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ. അബ്ദുൽ ഹമീദ്, വൈസ് പ്രസിഡൻ്റ് പി.കെ ആയിഷ ടീച്ചർ, മാനേജർ കാട്ടിൽ മൊയ്തു മാസ്റ്റർ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് വെള്ളിലാട്ട്, ബ്ലോക്ക് മെംബർ, സി.എച്ച് മൊയ്തു മാസ്റ്റർ, വാർഡ് മെംബർ ടി.കെ.ഹാരിസ്, പഞ്ചായത്ത് അംഗം എ.കെ. സുബൈർ, എ.ഇ.ഒ എം വിനോദ്, മാനേജിംഗ് സെക്രട്ടറി സി.എച്ച്. അഷറഫ്, ഇ.പി മൊയ്തു, ശരീഫ് മുടിയല്ലൂർ, ഹാരിസ് മുറിച്ചാണ്ടി, കണ്ണോത്ത് ദാമോദരൻ, തറമൽ കുഞ്ഞമ്മദ്, ടി.എൻ. അബ്ദുന്നാസർ, എം.കെ. അസ്‌ലം, ടി.കെ.കെ.ഇജാസ്, എന്നിവർ സംസാരിച്ചു.
പ്രധാനാധ്യാപകൻ ടി.കെ.നസീർ സ്വാഗതവും പി.കെ.അഷ്റഫ് നന്ദിയും പറഞ്ഞു.പി. അഹ്മദ് മാസ്റ്റർ മറുപടി പ്രസംഗം നടത്തി. എസ്.ആർ.ജി.കൺവീനർ പി.പ്രേംദാസ് റിപ്പോർട്ട് അവതരിപ്പിച്ചു.
ചടങ്ങിൽ സ്കൂൾ പാചകപ്പുരയിൽ 30 വർഷത്തിലധികം സേവനം ചെയ്ത് വിരമിച്ച കുനിത്തല പൊയാൽ പൊക്കി, എൽ.എസ്.എസ്, യു.എസ്.എസ് വിജയികൾ, ഉന്നത വിജയം നേടിയവരെയും മറ്റു പ്രതിഭകളെയും ആദരിച്ചു.
തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ, ഫ്യൂഷൻ ഡാൻസ്, കളരിപ്പയറ്റ് പ്രദർശനം, വോയ്സ് ഓഫ് ടിപ്പൻസ് താമരശ്ശേരി ടീം അവതരിപ്പിച്ച മെഗാ ഗാനമേള എന്നിവയും അരങ്ങേറി.
രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെംബർ എൻ.എം.വിമല നിർവ്വഹിച്ചു.
മാനേജജിംഗ് കമ്മിറ്റി പ്രസിഡൻ്റ് സി.എച്ച്.മഹമൂദ് സഅദി, ഹമീദ് കളത്തിൽ, എൻ.കെ.ചന്ദ്രൻ, കുയ്യാലിൽ മഹ്മൂദ് ഹാജി, കുനിയിൽ ഹമീദ് ഹാജി, സി. കെ. മൂസ്സ ഹാജി, പി. കെ .ഷമീമ, കെ.കെ. സഫീറ, എൻ. മിഥുൻ, കെ.അബ്ദുറഹ്മാൻ, കെ.രതീഷ് എന്നിവർ സംസാരിച്ചു.
#Teachers #retire #life #DrMKMunir #MLA