വടകര: (vatakara.truevisionnews.com)വടകര താലൂക്ക് സർവ്വെ വിഭാഗo ഓഫീസിന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ സത്വര നടപടിയെടുക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. സർവ്വെയർ, ചെയിൻമാൻ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്.


സംസ്ഥാന സർക്കാർ പദ്ധതിയായ കരുത്തലും കൈതാങ്ങും, സർവ്വെ അദാലത്തിലേത് അടക്കം വർഷങ്ങളുടെ പഴക്കമുള്ള ഫയലുകൾ കെട്ടികിടക്കുകയാണ്. സർവ്വെ ഓഫിസിലെ പ്രശ്നങ്ങൾ സമിതി അംഗം പ്രദീപ് ചോമ്പാലയാണ് ഉന്നയിച്ചത്.
സർവ്വെ ഓഫിസിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ അഞ്ചും ആറും തവണ വന്നിട്ടും പരിഹാരം ലഭിക്കാത്തെ മടങ്ങുകയാണ്. 2023 മുതലുള്ള ഫയലുകൾ കെട്ടി കിടക്കുന്നതായി റവന്യൂ അധികൃതർ യോഗത്തിൽ വ്യക്തമാക്കി. ഈ കാര്യം ജില്ല കലക്ടറുടെ ശ്രദ്ധയിൽപ്പെട്ടുത്തുമെന്ന് താഹസിൽദാർ ഡി രഞ്ജിത്ത് പറഞ്ഞു.
വടകര ജില്ല ആശുപത്രിയിൽ മുഴുവൻ സമയത്തേക്ക് സ്ഥിരമായി സർജൻ, ജൂനിയർ സർജൻ വിഭാഗത്തിലേക്ക് ഡോക്ടറെ നിയമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ആശുപത്രിയിലെ നിലവിലുള്ള പ്രശ്നങ്ങൾ സമിതി അംഗം പി പി രാജനാണ് ഉന്നയിച്ചത്.
ഹൈവേ വികസനത്തിന്റെ ഭാഗമായി പൊളിച്ചു നീക്കിയ ബ്രദർസ് ബസ് സ്റ്റോപ്പിലെ വെയ്റ്റിംഗ് ഷെൽട്ടർ പുനർ നിർമിക്കണമെന്ന് വികസന സമിതി അംഗം പി എം മുസ്തഫ ആവശ്യപ്പെട്ടു. 40 വർഷത്തിൽ അധികമായി നിലവിലുണ്ടായിരുന്നതാണ് ബ്രദർസ് ബസ് സ്റ്റോപ്പ്.
ഹൈവേയുടെ ഇരു ഭാഗത്തുമുള്ള കറുകയിൽ, കോട്ടത്തുരുത്തി, വെളുത്ത മല, മിഷൻ കോമ്പൗണ്ട് എന്നീ പ്രദേശങ്ങളിലെ ബസ് യാത്രക്കാരുടെ ഏക ആശ്രയമാണ് ഈ സ്റ്റോപ്പ്. ഹൈവേ വികാനത്തിന്റെ ഭാഗമായി പൊളിച്ചു നീക്കിയ ഈ ബസ് ഷെൽട്ടർ ഇതുവരെ പുനർ നിർമിച്ചിട്ടില്ല.
ആർ. ടി. ഒ രേഖകളിൽ ഈ ബസ്സ് സ്റ്റോപ്പ് കാണുന്നില്ല എന്ന സാങ്കേതിക കാരണമാണ് ദേശീയ പാത അധികൃതർ പറയുന്നത്.ആർ ടി ഒ ഈ കാര്യം പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. മുക്കാളി റെയിൽവെ സ്റ്റേഷനിൽ കോവിഡിന് മുമ്പ് നിർത്തിയ മുഴുവൻ ടെയിനുകൾക്കും സ്റ്റോപ്പ് വേണമെന്ന് ആ വിശ്യമുയർന്നു.
സമിതി അംഗം പി പി രാജൻ അധ്യക്ഷത വഹിച്ചു പ്രദീപ് ചോമ്പാല, ബാബു പറമ്പത്ത് പി എം മുസ്തഫ, , വി പി അബ്ദുള്ള എന്നിവർ സംസാരിച്ചു
#functioning #Vadakara #Taluk #Survey #Division #office #efficient #Taluk #Development #Committee