പെരിഞ്ചേരിക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് പ്രവൃത്തി ഉടൻ പൂർത്തീകരിക്കണം -സി പി ഐ

പെരിഞ്ചേരിക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് പ്രവൃത്തി ഉടൻ പൂർത്തീകരിക്കണം -സി പി ഐ
May 4, 2025 04:07 PM | By Jain Rosviya

തിരുവള്ളൂർ: (vatakara.truevisionnews.com) തിരുവള്ളൂർ -ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് നിർമ്മാണം ആരംഭിച്ച റഗുലേറ്റർ കം ബ്രിഡ്ജിൻ്റെ പ്രവൃത്തി ഉടൻ പൂർത്തീകരിക്കണമെന്ന് സി പി ഐ തിരുവള്ളൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. നിർമ്മാണം തുടങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും പത്ത് ശതമാനം പോലും പ്രവൃത്തി പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ജില്ല എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വിജയൻ ചെറുവത്താരി , കെ കെ ബീന, സി പി സനൽ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. പി കെ ദേവി പതാക ഉയർത്തി. കെ വി സജീവൻ രക്തസാക്ഷി പ്രമേയവും ആർ വി രജീഷ് അനുശോചന പ്രമേയവും മണ്ഡലം സെക്രട്ടറി കെ പി പവിത്രൻ രാഷ്ട്രീയ റിപ്പോർട്ടും ലോക്കൽ സെക്രട്ടറി പി പി രാജൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

ടി സുരേഷ്, അഡ്വ. കെ പി ബിനൂപ്, ചന്ദ്രൻ പുതുക്കുടി, എം ടി രാജൻ,വടയ്ക്കണ്ടി നാരായണൻ എന്നിവർ സംസാരിച്ചു. കെ കെ ബാലകൃഷ്ണൻ സ്വാഗതവും കെ ടി രാഘവൻ നന്ദിയും പറഞ്ഞു. പുതിയ ലോക്കൽ സെക്രട്ടറിയായി വിജയൻ ചെറുവത്താരി യെയും അസിസ്റ്റൻ്റ് സെക്രട്ടടിയായി കെ ടി രാഘവനെയും തെരഞ്ഞെടുത്തു.

സമ്മേളനത്തോടനുബന്ധിച്ച് തിരുവള്ളൂർ ടൗണ്ടിൽ നടന്ന പൊതുസമ്മേളനം സി പി ഐ സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ സി പി മുരളി ഉദ്ഘാടനം ചെയ്തു. പി പി രാജൻ അധ്യക്ഷത വഹിച്ചു. കെ പി പവിത്രൻ, റീന സുരേഷ്, അഭിജിത്ത് കോറോത്ത്,ചന്ദ്രൻ പുതുക്കുടി, എം ടി രാജൻ,വടയക്കണ്ടി നാരായണൻ എന്നിവർ സംസാരിച്ചു.

Perincherikadavu regulator cum bridge work should be completed immediately CPI Thiruvallur local conference

Next TV

Related Stories
ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

May 9, 2025 12:21 PM

ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

May 9, 2025 11:04 AM

കുടുംബങ്ങൾക്ക് വെള്ളമെത്തും; കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്

കുന്നത്തുകര ലക്ഷംവീട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ഇന്ന്...

Read More >>
Top Stories










News Roundup