മതിൽ ഇടിഞ്ഞു വീണു; ചോറോട് ഗ്രാമ പഞ്ചായത്തിൽ വ്യാപക നാശം വിതച്ച് കാലവർഷം

മതിൽ ഇടിഞ്ഞു വീണു; ചോറോട് ഗ്രാമ പഞ്ചായത്തിൽ വ്യാപക നാശം വിതച്ച് കാലവർഷം
May 27, 2025 01:41 PM | By Jain Rosviya

വൈക്കിലശ്ശേരി: (vatakara.truevisionnews.com)  ശക്തമായ മഴയെ തുടർന്ന് ചോറോട് ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ വ്യാപകമായ നാശംവിതച്ചു. ആറാം വാർഡിൽ വീടിന് തൊട്ടടുത്ത മതിൽ ഇടിഞ്ഞു വീണു. മലോൽ മുക്കിൽ ദ്വാരക ബാലകൃഷ്ണന്റെ വീടിനു തൊട്ടടുത്തുള്ള മതിലാണ് ഇടിഞ്ഞുവീണത്. ഈ പ്രദേശത്തു അപകട ഭീഷണിയിലായ കുടുംബങ്ങളോട് മാറി താമസിക്കാൻ ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ നിർദേശം നൽകി.

കുളങ്ങരത്ത് മീത്തൽ സി.ടി.ബാബുവിന്റെ വീടിന് മുകളിൽ തെങ്ങ് വീണ് ഓടുകളും മേൽക്കൂരയും തകർന്നു. പതിനൊന്നാം വാർഡിൽ പുതിയതായി വാങ്ങിയ വീടിന്റെ അടുക്കളഭാഗം പാടെ തകർന്നു. അടുത്ത വീടിന്റെ മതിൽ ഇടിഞ്ഞു കല്ലുകൾ അടുക്കളയിലാണുള്ളത്. വൈക്കിലശ്ശേരിയിൽ വർക്ക് ഷെഡ് തെങ്ങ് വീണ് തകർന്നു.

പതിനഞ്ചാം വാർഡ് മെമ്പർ ലളിതയുടെ വീടിന് മുകളിൽ കശുമാവ് പൊട്ടിവീണ് അടുക്കളഭാഗം തകർന്നു. വൈക്കിലശ്ശേരി തെരുവിൽ മരങ്ങൾ വീണ് മൂന്ന് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. പാഞ്ചേരി കാടിൽ തെങ്ങ് ലൈനിൽ വീണ് പോസ്റ്റ് പൊട്ടി. വിലങ്ങിൽ താഴയും തെങ്ങ് ലൈനിൽ വീണ് അപകടമുണ്ടായി.

വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.മധുസൂദനൻ, മെമ്പർമാരായ മഠത്തിൽ പുഷ്പ പ്രസാദ് വിലങ്ങിൽ, ലളിത ഗോവിന്ദാലയം എന്നിവർ അപകട സ്ഥലങ്ങൾ സന്ദർശിച്ചു

Monsoon causes widespread damage Chorode Grama Panchayath

Next TV

Related Stories
എം എൽ എയ്ക്ക് നിവേദനം നൽകി; സോയിൽ നെയിലിങ് നിർമ്മാണം തടയണം -എസ്‌ഡിപിഐ

Jun 7, 2025 03:25 PM

എം എൽ എയ്ക്ക് നിവേദനം നൽകി; സോയിൽ നെയിലിങ് നിർമ്മാണം തടയണം -എസ്‌ഡിപിഐ

സോയിൽ നെയിലിങ് നിർമ്മാണം തടയണം -എസ്‌ഡിപിഐ...

Read More >>
സൗന്ദര്യവൽക്കരണം; കുഞ്ഞിരാമൻ വക്കിൽ റോഡ് ഇനി ദീപ പ്രഭയിൽ

Jun 7, 2025 02:29 PM

സൗന്ദര്യവൽക്കരണം; കുഞ്ഞിരാമൻ വക്കിൽ റോഡ് ഇനി ദീപ പ്രഭയിൽ

കുഞ്ഞിരാമൻ വക്കിൽ റോഡിന് ഇരുവശവും തെരുവ് വിളക്കുകൾ സ്ഥാപിച്ചു...

Read More >>
വേറിട്ട മാതൃകയായി; വടകര സാൻഡ് ബാങ്ക്‌സും പരിസരവും ശുചീകരിച്ച് എസ്എഫ്ഐ

Jun 7, 2025 01:24 PM

വേറിട്ട മാതൃകയായി; വടകര സാൻഡ് ബാങ്ക്‌സും പരിസരവും ശുചീകരിച്ച് എസ്എഫ്ഐ

വടകര സാൻഡ് ബാങ്ക്‌സും പരിസരവും ശുചീകരിച്ച്...

Read More >>
 മണ്ണിടിച്ചൽ ഭീഷണി; ഉപ്പിലാറമല ഖനനം നിർത്തിവെക്കാൻ അധികാരികൾ നടപടി സ്വീകരിക്കണം -പാറക്കല്‍ അബ്ദുല്ല

Jun 7, 2025 01:12 PM

മണ്ണിടിച്ചൽ ഭീഷണി; ഉപ്പിലാറമല ഖനനം നിർത്തിവെക്കാൻ അധികാരികൾ നടപടി സ്വീകരിക്കണം -പാറക്കല്‍ അബ്ദുല്ല

ഉപ്പിലാറമല ഖനനം നിർത്തിവെക്കാൻ അധികാരികൾ നടപടി സ്വീകരിക്കണമെന്ന് പാറക്കല്‍...

Read More >>
 ജനങ്ങൾക്ക് ഭീഷണി; ഉപ്പിലാറമല ഖനനം അവസാനിപ്പിക്കണം -യൂത്ത് കോൺഗ്രസ്

Jun 7, 2025 12:38 PM

ജനങ്ങൾക്ക് ഭീഷണി; ഉപ്പിലാറമല ഖനനം അവസാനിപ്പിക്കണം -യൂത്ത് കോൺഗ്രസ്

ഉപ്പിലാറമല ഖനനം അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ്...

Read More >>
Top Stories










News Roundup