വടകര: (vatakara.truevisionnews.com) വടകരയിലെത്തിയ കണ്ണൂർ -ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ ആർപിഎഫും എക്സൈസും നടത്തിയ സംയുക്ത പരിശോധനയിൽ പതിനാറ് കുപ്പി വിദേശമദ്യം പിടികൂടി.
മുന്നിലെ ജനറൽ കംപാർട്ട്മെന്റിൽ നിന്നാണ് ഉപേക്ഷിച്ച നിലയിൽ മദ്യം കണ്ടെടുത്തത്. ആർപിഎഫ് സബ് ഇൻസ്പെക്ടർ പി.പി.ബിനീഷിന്റെ നേതൃത്വത്തിലാണ് എക്സൈസുമായി ചേർന്ന് സംയുക്ത പരിശോധന നടത്തിയത്.
Sixteen bottles foreign liquor seized train Vadakara