'ചൂരല്‍'; എൻഎസ്‌എസ് യൂണിറ്റിന്റെ സർഗാത്മക മുദ്രയുമായി മാഗസിന്‍ പ്രകാശിതമായി

'ചൂരല്‍'; എൻഎസ്‌എസ് യൂണിറ്റിന്റെ സർഗാത്മക മുദ്രയുമായി മാഗസിന്‍ പ്രകാശിതമായി
Jul 12, 2025 05:29 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) എംയുഎം ഹയർ സെക്കന്ററി സ്‌കൂൾ എൻഎസ്‌എസ് യൂണിറ്റിന്റെ മാഗസിൻ 'ചൂരൽ' പ്രകാശനം ചെയ്തു. രാജ്യസഭ അംഗം അഡ്വ. ഹാരിസ് ബീരാൻ എംസി വടകരക്ക് കൈമാറിയായിരുന്നു പ്രകാശനം. സാമൂഹിക സേവത്തിലൂന്നി പ്രവർത്തിക്കുന്ന എംയുഎം എൻഎസ്‌എസിനെ ഉദ്ഘാടകൻ അഭിനന്ദിച്ചു.

വിദ്യാർഥികളുടെ സർഗാത്മക ഇടപെടലുകളാണ് മാഗസിനിൽ ഉടനീളം കാണാൻ സാധ്യമാകുന്നത്. രാഷ്ട്രിയം, സാമൂഹ്യം, ചരിത്രം, യാത്ര അനുഭവം എന്നിവക്കൊപ്പം വിദ്യാർഥികളുടെയും അധ്യാപകരുടെയും സാഹിത്യരചനകളും ഉൾപെടുത്തിയ മാഗസിനാണ് ചൂരൽ. ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഹാജറ കെ.കെ.അധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകൻ അദീബ് അഹമ്മദ് മാഗസിൻ പരിചയപ്പെടുത്തി.

മികച്ച എൻഎസ്എസ് ക്യാമ്പ് അംഗങ്ങൾക്ക് ഉപഹാരം നൽകി. ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെ 'നിറവ്' മാഗസിൻ ഹാരിസ് ബീരാൻ എംപി ഏറ്റു വാങ്ങി. സ്കൂ‌ൾ മാനേജർ എൻ.പി.അബ്ദുള്ള ഹാജി, പ്രിൻസിപ്പൾ ഹാജറ കെ കെ എന്നിവർ ചേർന്ന് എംപിക്ക് ഉപഹാരം സമർപ്പിച്ചു.

എൻഎസ്എസ് ക്ലസ്റ്റർ കോർഡിനേറ്റർ മനോജ് കോളോറ, എംഐ സഭ മാനേജർ എൻ.പി അബ്ദുള്ള ഹാജി, എംഐ സഭ പ്രസിഡന്റ് പ്രഫ കെ.കെ.മഹ്‌മൂദ്, എംഐ സഭ സെക്രട്ടറി വി.ഫൈസൽ, പി.ടി.എ പ്രസിഡന്റ് യൂനുസ് കെ. ടി, ഹൈസ്‌കൂൾ ഹെഡ് മാസ്റ്റർ അഷ്റഫ് എൻ.പി, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ ഇർഷാദ് പി, ഹയർ സെക്കന്ററി സ്റ്റാഫ് സെക്രട്ടറി ഹംസ എൻ.പി, ഹൈസ്കൂ‌ൾ സ്റ്റാഫ് സെക്രട്ടറി അഷ്റഫ് കോളേരിക്കണ്ടി, എൻഎസ്‌എസ് വളണ്ടിയർ ലീഡർ ഫാത്തിമ മിസ്‌ന എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം ഓഫീസർ ലത്തീഫ് തുറയൂർ സ്വാഗതവും വളണ്ടിയർ ലീഡർ സൽസബീൽ നന്ദിയും പറഞ്ഞു.

chooral Magazine launched with the creative imprint of MUM Higher Secondary School NSS unit

Next TV

Related Stories
മയ്യന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശികളായ രണ്ട് പെൺകുട്ടികളെ കാണാതായി; പോലീസ് അന്വേഷണം ആരംഭിച്ചു

May 17, 2026 12:17 PM

മയ്യന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശികളായ രണ്ട് പെൺകുട്ടികളെ കാണാതായി; പോലീസ് അന്വേഷണം ആരംഭിച്ചു

മയ്യന്നൂരിൽ വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശികളായ രണ്ട് പെൺകുട്ടികളെ കാണാതായി; പോലീസ് അന്വേഷണം...

Read More >>
സാമാന്യതയെ ഭേദിക്കലാണ് കവിത; സുനിൽ പി ഇളയിടം

May 17, 2026 12:02 PM

സാമാന്യതയെ ഭേദിക്കലാണ് കവിത; സുനിൽ പി ഇളയിടം

സാമാന്യതയെ ഭേദിക്കലാണ് കവിത; സുനിൽ പി...

Read More >>
സി.വി. രമേശന്റെ പുതിയ പുസ്തകം 'വാക്കും ദൃശ്യവും' പ്രകാശിപ്പിച്ചു

May 17, 2026 11:42 AM

സി.വി. രമേശന്റെ പുതിയ പുസ്തകം 'വാക്കും ദൃശ്യവും' പ്രകാശിപ്പിച്ചു

സി.വി. രമേശന്റെ പുതിയ പുസ്തകം 'വാക്കും ദൃശ്യവും'...

Read More >>
മികച്ച പ്രവർത്തനം; ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദിന് ജില്ലാ കളക്ടറുടെ അംഗീകാരം

May 17, 2026 11:34 AM

മികച്ച പ്രവർത്തനം; ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദിന് ജില്ലാ കളക്ടറുടെ അംഗീകാരം

മികച്ച പ്രവർത്തനം; ഇന്റേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദിന് ജില്ലാ കളക്ടറുടെ...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 17, 2026 10:15 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം; വടകരയിൽ പതാക ദിനാചരണം

May 17, 2026 10:04 AM

കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം; വടകരയിൽ പതാക ദിനാചരണം

കേരള എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനം; വടകരയിൽ പതാക...

Read More >>
Top Stories

News Roundup