---
title: "അപകടം ഒഴിയാതെ; കരിമ്പനത്തോടിന് സമീപം റോഡ് ഇടിയുന്നു, യാത്രക്കാർക്ക് ഭീഷണി"
english_title: "Road collapses, posing a threat to pedestrians and vehicles"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/302708/road-collapses-posing-a-threat-to-pedestrians-and-vehicles"
published_at: "2025-07-15T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68765740a674f_WhatsApp_Image_2025-07-15_at_6.55.48_PM.jpeg"
keywords: []
---

# അപകടം ഒഴിയാതെ; കരിമ്പനത്തോടിന് സമീപം റോഡ് ഇടിയുന്നു, യാത്രക്കാർക്ക് ഭീഷണി

> **Lead Summary:** **വടകര: ** വടകര കരിമ്പന പാലത്ത് റോഡ് ഇടിയുന്നത് അപകട ഭീഷണിയാകുന്നു .മഴ പെയ്‌തതോടെ വടകര നഗരത്തിലും കരിമ്പന തോട്ടിലും വെള്ളം ഉയർന്നു . കരിമ്പന തോട്ടിൽ താൽക്കാലികമായി പൈപ്പ് സ്ഥാപിച്ച വെള്ളം ഒഴുക്കി വിടുന്നുണ്ട് .ദേശിയ പാതക്ക് കുറുകെ സ്ഥാപിച്ച പൈപ്പിന് സമീപത്തെ മണ്ണടക്കമാണ് ഇടിയുന്നത്. പയ്യോളി ഭാഗത്തു പോവുന്ന റോഡിന്റെ പാലം കോൺക്രീറ്റ് ചെയ്തിട്ടുണ്ട് .

## Article Content

**വടകര: ** വടകര കരിമ്പന പാലത്ത് റോഡ് ഇടിയുന്നത് അപകട ഭീഷണിയാകുന്നു .മഴ പെയ്‌തതോടെ വടകര നഗരത്തിലും കരിമ്പന തോട്ടിലും വെള്ളം ഉയർന്നു . കരിമ്പന തോട്ടിൽ താൽക്കാലികമായി പൈപ്പ് സ്ഥാപിച്ച വെള്ളം ഒഴുക്കി വിടുന്നുണ്ട് .ദേശിയ പാതക്ക് കുറുകെ സ്ഥാപിച്ച പൈപ്പിന് സമീപത്തെ മണ്ണടക്കമാണ് ഇടിയുന്നത്. പയ്യോളി ഭാഗത്തു പോവുന്ന റോഡിന്റെ പാലം കോൺക്രീറ്റ് ചെയ്തിട്ടുണ്ട് .

മറുഭാഗത്തെ റോഡിൽ മണ്ണിടുകയും പൊളിച്ച റോഡിന്റെ അവശിഷ്ട്ടങ്ങൾ ഇട്ടും ഗതാഗത യോഗ്യമാക്കി. റോഡുകൾക്ക് ഇരുവശവും എല്ലാഭാഗത്തും കൈവരികളുമില്ല .ഭാരം കൂടിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ റോഡ് ഇടിയുന്നുണ്ട്. പ്രദേശവാസികൾ ഈ വഴിയിലൂടെ വേണം കാൽനടക്ക് ആശ്രയിക്കാൻ .റോഡിൽ കുഴികളും രൂപപ്പെട്ടിട്ടുണ്ട് .തെരുവുവിളക്കുകളും സൂചന ബോർഡുകളും ഇല്ലാത്തത് വാഹനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/302708/road-collapses-posing-a-threat-to-pedestrians-and-vehicles)