---
title: "വികസന മുന്നേറ്റം; കുറ്റ്യാടി മണ്ഡലത്തിലെ നാല് റോഡുകള്‍ക്ക് പതിനൊന്ന് കോടിയുടെ ഭരണാനുമതി "
english_title: "Administrative approval worth 11 crores for four roads in Kuttiadi constituency"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/303612/administrative-approval-worth-11-crores-for-four-roads-in-kuttiadi-constituency"
published_at: "2025-07-20T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687c94359bdff_road.jpg"
keywords: []
---

# വികസന മുന്നേറ്റം; കുറ്റ്യാടി മണ്ഡലത്തിലെ നാല് റോഡുകള്‍ക്ക് പതിനൊന്ന് കോടിയുടെ ഭരണാനുമതി 

> **Lead Summary:** **വടകര: **കുറ്റ്യാടി നിയോജക മണ്ഡലത്തിലെ നാല് റോഡുകൾക്ക് പതിനൊന്ന് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി കുഞ്ഞമ്മട്ടി എംഎൽഎ അറിയിച്ചു. തിരുവള്ളൂർ ആയഞ്ചേരി റോഡിന് ഒന്നര കോടി, വില്യാപ്പള്ളി-ചെമ്മരത്തൂർ റോഡിന് മൂന്ന് കോടി, എസ്തുക്ക്-വള്ളിയാട്-കോട്ടപ്പള്ളി-തിരുവള്ളൂർ റോഡിന് രണ്ടര കോടി, ആയഞ്ചേരി തെരു-അരൂർ കല്ലുംപുറം റോഡിന് നാല് കോടി എന്നിങ്ങനെയാണ് അനുമതി ലഭിച്ചത്.

## Article Content

**വടകര: **കുറ്റ്യാടി നിയോജക മണ്ഡലത്തിലെ നാല് റോഡുകൾക്ക് പതിനൊന്ന് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി കുഞ്ഞമ്മട്ടി എംഎൽഎ അറിയിച്ചു. തിരുവള്ളൂർ ആയഞ്ചേരി റോഡിന് ഒന്നര കോടി, വില്യാപ്പള്ളി-ചെമ്മരത്തൂർ റോഡിന് മൂന്ന് കോടി, എസ്തുക്ക്-വള്ളിയാട്-കോട്ടപ്പള്ളി-തിരുവള്ളൂർ റോഡിന് രണ്ടര കോടി, ആയഞ്ചേരി തെരു-അരൂർ കല്ലുംപുറം റോഡിന് നാല് കോടി എന്നിങ്ങനെയാണ് അനുമതി ലഭിച്ചത്.

തിരുവള്ളൂർ-ആയഞ്ചേരി റോഡിന്റെ പൂർത്തീകരിക്കാനുള്ള 450 മീറ്റർ ഭാഗം, വില്യാപ്പള്ളിയിൽനിന്ന് ചെമ്മരത്തൂർ വരെ പൂർത്തിയാക്കാനുള്ള 1.6 കിലോമീറ്റർ, എസുക്ക്-വള്ളിയാട്-കോട്ടപ്പള്ളി-തിരുവള്ളൂർ റോഡിലെ ശേഷിക്കുന്ന 2.21 കിലോമീറ്റർ ഭാഗം, ആയഞ്ചേരി തെരു-അരൂർ കല്ലുംപുറം റോഡിന്റെ 4 കിലോമീറ്റർ എന്നിവയാണ് ഉന്നത നിലവാരത്തിൽ പൂർത്തീകരിക്കുക.

കഴിഞ്ഞ ബജറ്റിലാണ് പ്രവൃത്തികൾ ഉൾപ്പെടുത്തിയത്. തുടർന്ന് പൊതുമരാമത്ത് വകുപ്പ് തോടന്നൂർ സെക്ഷൻ മുഖേന എസ്റ്റിമേറ്റുകൾ തയാറാക്കി ചീഫ് എൻജിനീയർ വഴി സർക്കാരിന് സമർപ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/303612/administrative-approval-worth-11-crores-for-four-roads-in-kuttiadi-constituency)