ജോലി സംരക്ഷണം ഉറപ്പ് വരുത്തണം; അവകാശ പത്രിക സമർപ്പിച്ച് കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ

ജോലി സംരക്ഷണം ഉറപ്പ് വരുത്തണം; അവകാശ പത്രിക സമർപ്പിച്ച് കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ
Jul 30, 2025 03:06 PM | By Sreelakshmi A.V

വടകര: (vatakara.truevisionnews.com) കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്ത് ഉർദു വിദ്യാർത്ഥികളും അധ്യാപകരും നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെയുടിഎ) വടകര വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി വടകര ഡി.ഇ.ഒ.യിക്ക് അവകാശ പത്രിക സമർപ്പിച്ചു.

എൽ.പി യിൽ ഉർദു ഭാഷാ പഠനം നടപ്പിലാക്കുക, +2 വിൽ ഉർദു പഠനാവസരം സൃഷ്ടിക്കുക, പാർട്ട് ടൈം അധ്യാപകരുടെ ലീവ്, എച്ച്ആർഎ, പെൻഷൻ, പ്രമോഷൻ, ഗ്രേഡ്, സീനിയോറിറ്റി ഉൾപ്പെടെ പ്രശ്നങ്ങൾ പരിഹരിക്കുക, ഭിന്നശേഷി പ്രശ്നം പരിഹരിച്ച് നിയമനാംഗീകാരം നൽകുക, ജോലി സംരക്ഷണം ഉറപ്പ് വരുത്തുക, ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, ക്യു.ഐ.പി യിൽ കെയുടിഎക്ക് അംഗത്വം നൽകുക, ഉർദു അക്കാഡമി, യൂണിവേഴ്സിറ്റി സ്ഥാപിക്കുക, നിർത്തി വച്ച ഡിഎൽഇഡി കോഴ്സ് പുനർ ആരംഭിക്കുക, വിവിധ ഉർദു തസ്തികകളിലെ ഒഴിവുകൾ നികത്തുക,

സീനിയോറിറ്റി, പ്രമോഷൻ എന്നിവയ്ക്ക് ഫുൾ ടൈം ബെനിഫിറ്റ് ടീച്ചേഴ്സിനെ പരിഗണിക്കുക, ഉർദു സ്പെഷൽ ഓഫീസർ നിയമനം നടത്തുക, കലോൽസവത്തിൽ കൂടുതൽ ഉർദു ഇനങ്ങൾ നടപ്പിലാക്കുക തുടങ്ങി അധ്യാപകരും കുട്ടികളും നേരിടുന്ന ഇരുപത്തിമൂന്ന് ആവശ്യങ്ങളാണ് കെയുടിഎ അവകാശ പത്രികയിലൂടെ മുന്നോട്ട് വയ്ക്കുന്നത്.

കെയുടിഎ വടകര വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് ഷെഹസാദ് വേളം, കെയുടിഎ വിദ്യാഭ്യാസ ജില്ല സെക്രട്ടറി അബുലയിസ് കാക്കുനി, ട്രഷറർ: നിഷ. എൻ, യൂനുസ് വടകര, ദിൽന പുതുപ്പണം എന്നിവർ ചേർന്ന് വടകര ഡി.ഇ.ഒ. ശ്രീമതി പി. ഗീതയ്ക്ക് സമർപ്പിച്ചു.

Kerala Urdu Teachers Association submits rights petition

Next TV

Related Stories
വടകരയിൽ എൻഎസ്എസ് വളണ്ടിയർമാർക്ക് പാലിയേറ്റീവ് ബോധവത്കരണ ക്ലാസ് നടത്തി

Jan 22, 2026 04:36 PM

വടകരയിൽ എൻഎസ്എസ് വളണ്ടിയർമാർക്ക് പാലിയേറ്റീവ് ബോധവത്കരണ ക്ലാസ് നടത്തി

വടകരയിൽ എൻഎസ്എസ് വളണ്ടിയർമാർക്ക് പാലിയേറ്റീവ് ബോധവത്കരണ ക്ലാസ്...

Read More >>
വടകരയിൽ കോളേജ് ക്യാമ്പസിനുള്ളിലെ അക്കേഷ്യ തോട്ടത്തിന് തീപിടിച്ചു

Jan 22, 2026 03:43 PM

വടകരയിൽ കോളേജ് ക്യാമ്പസിനുള്ളിലെ അക്കേഷ്യ തോട്ടത്തിന് തീപിടിച്ചു

വടകരയിൽ കോളേജ് ക്യാമ്പസിനുള്ളിലെ അക്കേഷ്യ തോട്ടത്തിന്...

Read More >>
വടകരയിൽ സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Jan 22, 2026 02:54 PM

വടകരയിൽ സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

വടകരയിൽ സൗജന്യ നേത്രരോഗ പരിശോധനാ ക്യാമ്പ്...

Read More >>
മന്ത്രിമാർ വർഗ്ഗീയ വിഷം ചീറ്റുന്നു - ഷാഫി പറമ്പിൽ എം പി

Jan 22, 2026 10:33 AM

മന്ത്രിമാർ വർഗ്ഗീയ വിഷം ചീറ്റുന്നു - ഷാഫി പറമ്പിൽ എം പി

മന്ത്രിമാർ വർഗ്ഗീയ വിഷം ചീറ്റുന്നു - ഷാഫി പറമ്പിൽ എം...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

Jan 21, 2026 04:55 PM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
Top Stories










News Roundup






Entertainment News