---
title: "ഇൻക്വിസ്റ്റ് പൂർത്തിയായി; ചാനിയം കടവ് പുഴയിൽ കണ്ടെത്തിയ വിദ്യാർത്ഥിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റും"
english_title: "The body of the student found in the Chaniyam Kadavu river will be sent for postmortem"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/305633/the-body-of-the-student-found-in-the-chaniyam-kadavu-river-will-be-sent-for-postmortem"
published_at: "2025-07-31T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688b0d18f2490_WhatsApp_Image_2025-07-31_at_11.57.22_AM.jpeg"
keywords: []
---

# ഇൻക്വിസ്റ്റ് പൂർത്തിയായി; ചാനിയം കടവ് പുഴയിൽ കണ്ടെത്തിയ വിദ്യാർത്ഥിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റും

> **Lead Summary:** **വടകര: ** വടകര ചാനിയം കടവ് പുഴയിൽ കണ്ടെത്തിയ വിദ്യാർത്ഥിയുടെ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയായി. പോസ്റ്റുമോർട്ടത്തിനായി അൽപ സമയത്തിനകം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. മേമുണ്ട ഹയർ സെക്കന്ററി രണ്ടാം വർഷ വിദ്യാർത്ഥി . ആദിഷ് കൃഷ്ണ യുടെ മൃതദേഹമാണ് ഇന്ന് രാവിലെ ചാനിയം കടവ് പുഴയിൽ കണ്ടെത്തിയത്.

## Article Content

**വടകര: ** വടകര ചാനിയം കടവ് പുഴയിൽ കണ്ടെത്തിയ വിദ്യാർത്ഥിയുടെ ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയായി. പോസ്റ്റുമോർട്ടത്തിനായി അൽപ സമയത്തിനകം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. മേമുണ്ട ഹയർ സെക്കന്ററി രണ്ടാം വർഷ വിദ്യാർത്ഥി . ആദിഷ് കൃഷ്ണ യുടെ മൃതദേഹമാണ് ഇന്ന് രാവിലെ ചാനിയം കടവ് പുഴയിൽ കണ്ടെത്തിയത്.

28-ാം തീയതി മുതലാണ് ആദിഷ് കൃഷ്ണനെ കാണാതായത് . രാത്രി വീട്ടുകാർ ഉറങ്ങിക്കിടക്കുന്ന സമയം വീട്ടിൽ നിന്നും പോയതായായിരുന്നു വിവരം. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

രക്ഷിതാക്കളുടെ പരാതിയിൽ വടകര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതിന് പിന്നാലെയാണ് ഇന്ന് രാവിലെ പുഴയിൽ മൃതദേഹം കണ്ടെത്തിയത് . തോണിയിലാക്കി രയരോത്ത് പരദേവത ക്ഷേത്രത്തിന് സമീപത്തുള്ള പുഴയോരത്ത് എത്തിച്ച മൃതദേഹം വടകര പോലീസ് എത്തി വടകര ഗവണ്മെന്റ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് ഇന്ന് മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിന് അവധി പ്രഖ്യാപിച്ചു.

അച്ഛൻ: സുരേന്ദ്രൻ, അമ്മ: പ്രജില

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/305633/the-body-of-the-student-found-in-the-chaniyam-kadavu-river-will-be-sent-for-postmortem)