അഴിയൂർ: (vatakara.truevisionnews.com) മനുഷ്യ സമൂഹത്തിൻ്റെ ആത്മീയവും വിശ്വാസപരവുമായ താല്പര്യങ്ങളെ ചൂഷണം ചെയ്യുന്ന പൗരോഹിത്യ വിഭാഗങ്ങളെ കരുതിയിരക്കണമെന്ന് വിസ്ഡം. വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന്റെ നേതൃത്വത്തിൽ വടകര മണ്ഡലം മുജാഹിദ് പ്രതിനിധി സംഗമം സംഘടിപ്പിച്ചു. പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ഖലീൽ കെ.പി.പി ഉദ്ഘാടനം ചെയ്തു.
നൗഫൽ അഴിയൂർ അധ്യക്ഷത വഹിച്ചു. യൂത്ത് ജില്ലാ പ്രസിഡന്റ് സാജിദ് ബിസ്മി, സ്റ്റുഡന്റസ് ജില്ലാ സെക്രെട്ടറി സൈഫുള്ള, മണ്ഡലം സെക്രെട്ടറി ബഷീർ വി.വി എന്നിവർ വിഷയം അവതരിപ്പിച്ചു. സുനീർ ടി.കെ സൈനുദ്ധീൻ, അബ്ദുൽ ഫത്താഹ് എന്നിവർ നേതൃത്വം നൽകി. യൂത്ത് മണ്ഡലം സെക്രട്ടറി ഷമീർ സ്വാഗതവും ആഷിഖ് നന്ദിയുംപറഞ്ഞു.
Representative meeting Wisdom says to beware of trust abuses