വടകര : വെളിയം ഭാർഗ്ഗവനെ വടകരയിൽ അനുസ്മരിച്ചു. കേരളത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളേ യും അതിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാറിനേയും ദുർബലപെടുത്താൻ പിന്തിരിപ്പൻ പ്രതിലോമ ശക്തികൾ സഘടിതമായി രംഗത്ത് വരികയാണെന്നും അതിനെ ചെറുത്ത് തോൽപിക്കണമെന്നും സിപിഐ ജില്ലാ കമ്മിറ്റി അംഗം പി സുരേഷ് ബാബു പ്രസ്താവിച്ചു.
വടകരയിൽ വെളിയം ഭാർഗ്ഗവൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു. ലോകത്തിനും രാജ്യത്തിനും മാതൃകയായ ജനക്ഷേമ പ്രവർത്തനങ്ങളാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടത്തി കൊണ്ടിരിക്കുന്നത് . നവകേരളം കെട്ടി പെടുക്കാനുള്ള വലിയ പരിശ്രമത്തിലാണ് സർക്കാർ .
ഹിന്ദുത്വ വർഗ്ഗീയതക്കും ന്യൂനപക്ഷ വർഗ്ഗീയതക്കുമെതിരെ നിതാന്ത ജാഗ്രത ഉണ്ടാകേണ്ടതുണ്ട്. അനുസ്മരണ സമ്മേളനത്തിൽ വടകര മണ്ഡലം സെക്രട്ടറി എൻ എം ബിജു അധ്യക്ഷത വഹിച്ചു. ആർ സത്യൻ, ടി കെ വിജയ രാഘവൻ , ഇ രാധാകൃഷ്ണൻ പ്രസംഗിച്ചു.
Veliyam Bhargavan remembered in Vadakara