ഒഞ്ചിയം: (vatakara.truevisionnews.com) ഒഞ്ചിയം പഞ്ചായത്തിലെ യു.ഡി.എഫ്.-ആർ.എം.പി. ഭരണസമിതിയുടെ ദുർഭരണത്തിനും വാഗ്ദാനലംഘനങ്ങൾക്കുമെതിരെ എൽ.ഡി.എഫ്. നടത്തിയ കാൽനട പ്രചാരണജാഥ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ജാഥ, ബുധനാഴ്ച രാവിലെ 10-ന് പഞ്ചായത്ത് ഓഫീസ് മാർച്ചോടെ മുന്നോട്ടുപോകും. ഭരണകക്ഷിയിലെ വീഴ്ചകൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കാൽനട പ്രചാരണം സംഘടിപ്പിച്ചത്.
വി പി ഗോപാലകൃഷ്ണൻ ലിഡ റും വി പി രാഘവൻ ഉപ ലീഡറും അഡ്വ. ബൈജു രാഘവൻ പൈല റ്റും വി ജിനീഷ് മാനേജരുമായുള്ള ജാഥ കേളുബസാർ ബീച്ചിൽ നി ന്നാരംഭിച്ചു. അറക്കൽ, കല്ലിൻ്റെ വിട, കോട്ട, പോന്ത, മടപ്പള്ളി കോ ളേജ് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം നാദാപുരം റോഡിൽ സമാപിച്ചു.




ആർജെഡി ജില്ലാ പ്രസിഡൻ്റ് ഇ പി ദാമോദരൻ ഉദ്ഘാടനം ചെയ്തു. കെ ജയപ്രകാ ശ് അധ്യക്ഷനായി. ടി പി ബിനീഷ് പ്രദീപ് പുത്തലത്ത്, പി പി രാജൻ, ബാബു പറമ്പത്ത്, സി പി സോ മൻ, കെ പി ജിതേഷ് തുടങ്ങിയ വർ സംസാരിച്ചു. കെ എം സത്യൻ സ്വാഗതം പറഞ്ഞു.
Campaign march; LDF concludes foot campaign march against UDF-RMP rule













































