വടകര: ( vatakara.truevisionnews.com ) വടകരയിൽ വീണ്ടും ബസ് അപകടം. വീടിന് മുന്നിലെ റോഡിൽ നിന്ന വയോധികൻ സ്വകാര്യ ബസിടിച്ച് മരിച്ചു. വടകര കുട്ടോത്ത് സ്വദേശി റിട്ട. വടകര ഇന്ത്യൻ ബാങ്ക് ജീവനക്കാരൻ ഏറാംവെള്ളി നാരായണൻ (65) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.45 ഓടെയായിരുന്നു അപകടം. വടകര-പേരാമ്പ്ര റൂട്ടിൽ സർവീസ് നടത്തുന്ന ഹരേ റാം ബസാണ് അപകടം വരുത്തിയത്.
വീട്ടിന് മുന്നിൽ നിന്നും വടകരയിലേക്ക് പോകാൻ ബസിന് കൈ കാണിക്കുകയായിരുന്നു. വേഗതയിലെത്തിയ ബസ് നിർത്താൻ ശ്രമിക്കുന്നത്തിനിടെ ടയർ തെന്നി പോവുകയും പിൻഭാഗം നാരായണനെ ഇടിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ റോഡിൽ നിർത്തിയ കാറിന് മുകളിലേക്ക് ഇയാൾ തെറിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ വടകര ഗവ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.




രണ്ടാഴ്ച മുൻപ് വടകര പുതിയ ബസ് സ്റ്റാൻഡിൽ ബസിടിച്ച് നഗരസഭാ മുൻ കൗൺസിലറും മഹിളാ കോൺഗ്രസ് നേതാവുമായ പുഷ്പവല്ലി മരണപ്പെട്ടിരുന്നു. കണ്ണൂരിലേക്ക് പോകാൻ മകളുടെയും പേരകുട്ടിയുടെയും കൂടെയെത്തിയ പുഷ്പവല്ലിയെ സ്റ്റാൻഡിൽ നിന്നും സ്വകാര്യബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
Elderly man dies after being hit by private bus on road in front of house in Vadakara



























_(22).jpeg)








