ഗാന്ധിജയന്തി; ആയഞ്ചേരിയിൽ എസ്.എഫ്.ഐ. യുടെ ക്വിസ് മത്സരം ശ്രദ്ധേയമായി

ഗാന്ധിജയന്തി; ആയഞ്ചേരിയിൽ എസ്.എഫ്.ഐ. യുടെ ക്വിസ് മത്സരം ശ്രദ്ധേയമായി
Oct 4, 2025 12:10 PM | By Anusree vc

ആയഞ്ചേരി: ( vatakara.truevisionnews.com) ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ഒക്ടോബർ രണ്ടിന് എസ്.എഫ്.ഐ. ആയഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.

എൽ.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 40-ൽ അധികം കുട്ടികൾ പങ്കെടുത്തു. പുതിയ തലമുറയ്ക്ക് ഗാന്ധിജിയുടെ ജീവിതത്തെക്കുറിച്ചും ആദർശങ്ങളെക്കുറിച്ചും അവബോധം നൽകുക എന്നതായിരുന്നു ക്വിസിന്റെ ലക്ഷ്യം. പുരോഗമന പ്രസ്ഥാനത്തിന്റെ ആയഞ്ചേരി ലോക്കൽ സെക്രട്ടറി കെ.വി. ജയരാജൻ പരിപാടി ഉദ്ഘാടനം ചെയ്തു.

അരുൺ കെ എം , ആദിയ, നന്ദിത, മേഘന, യു വി കുമാരൻ, രനീഷ് ടി കെ , സജീവൻ ഇയ്യക്കൽ, ജിജി, സജിൻ പി, ആൽബിൻ എന്നിവർ സംസാരിച്ചു ചടങ്ങിന് എസ് എഫ് ഐ ആയഞ്ചേരി ലോക്കൽ സെക്രട്ടറി സ്വാഗതം പറഞ്ഞ് പ്രസിഡന്റ്‌ അരുണിമ ബാബു അധ്യക്ഷത വഹിച്ചു.

SFI's quiz competition in Ayanjary was notable

Next TV

Related Stories
എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി വടകരയിൽ ചുമട്ടുതൊഴിലാളി കുടുംബസംഗമം

Mar 23, 2026 11:02 AM

എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി വടകരയിൽ ചുമട്ടുതൊഴിലാളി കുടുംബസംഗമം

എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി വടകരയിൽ ചുമട്ടുതൊഴിലാളി...

Read More >>
Top Stories










News Roundup