വടകര: (vatakara.truevisionnews.com) തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥി ആറങ്ങോട്ട് മീത്തൽ മുഹമ്മദിന് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദ്ദനമേറ്റു. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണം. വളഞ്ഞിട്ടുള്ള മർദ്ദനത്തിൽ മൂക്കിനും കണ്ണിനും സാരമായി പരിക്കേറ്റ മുഹമ്മദിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടിയ മൂക്കിന് അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നു. സംഭവത്തിൽ വടകര പോലീസ് അന്വേഷണം ആരംഭിച്ചു.
Senior students attack a Plus One student at Thiruvallur Santiniketan Higher Secondary School




































