വടകര : (vatakara.truevisionnews.com) രണ്ട് വർഷം മുമ്പ് കത്തിനശിച്ച താലൂക്ക് ഓഫീസ് കെട്ടിടം നിലവിൽ ഉണ്ടായിരുന്ന സ്ഥലത്തുതന്നെ പുനർനിർമ്മിക്കണമെന്ന് വടകര താലൂക്ക് വികസന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ 60 വർഷത്തിലേറെയായി ദിവസവും നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന ഈ ഓഫീസിനായി പൊതുമരാമത്ത് വകുപ്പ് 4.5 കോടിയുടെ എസ്റ്റിമേറ്റും പ്ലാനും സർക്കാരിന് സമർപ്പിച്ചിരുന്നു. ഈ സ്ഥലത്തുതന്നെ കെട്ടിടം പണിയാൻ എത്രയും പെട്ടെന്ന് ഭരണാനുമതി നൽകണമെന്നാണ് സമിതിയുടെ ആവശ്യം. വികസന സമിതി അംഗം പി. സുരേഷ് ബാബുവാണ് ഈ ആവശ്യം യോഗത്തിൽ ഉന്നയിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം എൻ.എം. വിമല ആയിരുന്നു യോഗത്തിന് അധ്യക്ഷത വഹിച്ചത്.




സി.വി.എം നജ്‌മ പി .പി രാജൻ, പ്രദീപ് ചോമ്പാല, ബാബു പറമ്പത്ത്, പുറുന്തോടത്ത് സുകുമാരൻ ബാലകൃഷ്ണൻ, ബാബു ഒഞ്ചിയം, പി. പി അബ്‌ദുള്ള ടി.വി മുസ്തഫ, തഹസിൽദാർ ഡി. എം രഞ്ജിത്ത്, വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു. സർവെ അദാലത്ത് മായി ബന്ധപെട്ട് രണ്ടായിരത്തോളം അപേക്ഷകളിൽ തീർപ്പ് കൽപിക്കാതെ വടകര താലൂക്ക് ഓഫീസിൽ കിടക്കുകയാണ്. സർവയർ മാരുടെ കുറവാണ് കാലതാമസത്തിന് കാരണം .
വർക്കിംങ്ങ് എറൈഞ്ച് മെൻ്റിൽ എങ്കിലും സർ വയർ മാരെ നിയമിച്ച് മാർച്ച് മാസത്തിന് മുന്നെ മുഴുവൻ അപേക്ഷകളിൽ തീർപ്പ് കൽപിക്കാൻ സെപഷ്യൽ ഡ്രൈവ് സഘടിപ്പിക്കാൻ തഹസിൽദാർ മുൻ കൈ എടുക്കണമെന്നും വികസന സമിതി ആവിശ്യപെട്ടു.ആർ . ഡി. ഒ ഓഫീസിന് കെട്ടിടം പണിയാൻ സ്ഥലം ലഭ്യമല്ലാത്ത സാഹചര്യത്തിൽ നിർദ്ദിഷ്ട റവന്യൂ ടവറിൽ ആർ.ഡി.ഒ ഓഫീസ് പ്രവർത്തിക്കുന്നത് നന്നായിരിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു
The burnt-out building of the Vadakara Taluk Office should be rebuilt at the same location - Development Committee












































