Nov 2, 2025 08:13 AM

കുഞ്ഞിപ്പള്ളി : (vatakara.truevisionnews.com) ദേശീയ പാതയിൽ കുഞ്ഞിപ്പള്ളി ടൗണിൽ അടിപ്പാതയ്ക്കായ് വ്യത്യസ്ത സമരവുമായി എസ് ഡി പി ഐ. കേരളപ്പിറവി ദിനത്തിൽ നിർമ്മാണ സ്ഥലത്ത് നിരാഹാരസമരം നടത്തിയത് ഏറെ ശ്രദ്ധേയമായി.

ഒട്ടേറെ സർക്കാർ - വ്യാപാര സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന കുഞ്ഞിപ്പള്ളി ടൗണിൽ അടിപ്പാതയില്ലാത്തത് ഏറെ ദുരിതം സൃഷ്ടിച്ചിരുന്നു. ചിരപുരാതനമായ കുഞ്ഞിപ്പള്ളിയും ടൗണും നിലവിൽ ഒറ്റപ്പെട്ട സ്ഥിതിയാണ്.

അഴിയൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച നിരാഹാര സമരം കാലത്ത് പത്തു മണിക്ക് തുടങ്ങി വൈകിട്ട് ആറ് മണിക്ക് സമാപിച്ചു. നിരാഹാര സമരം എസ് ഡി പി ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം ശറഫുദ്ധീൻ വടകര ഉത്ഘാടനം ചെയ്തു.

എസ് ഡി പി ഐ അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് സമീർ കുഞ്ഞിപ്പള്ളി അധ്യക്ഷത വഹിച്ച സമരത്തിൽ മാഹി നഗരസഭാ മുൻ കൗൺസിലർ പള്ളിയൻ പ്രമോദ്, കിസ്‌വ ഖത്തർ പ്രസിഡൻ്റ് ഫിർദൗസ് കയാക്കൽ,എസ് ഡി പി ഐ നാദാപുരം മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം തലായി,വടകര നിയോജക മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല,വൈസ് പ്രസിഡന്റ് റഹൂഫ് ചോറോട്,സെക്രട്ടറി ബഷീർ കെകെ, അഴിയൂർ പഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ സാലിം അഴിയൂർ,പതിനെട്ടാം വാർഡ് മെമ്പർ സീനത്ത് ബഷീർ, റാജിഷ സെജീർ,സവാദ് അഴിയൂർ,അൻസാർ യാസർ,മനാഫ് കുഞ്ഞിപ്പള്ളി,നവാസ് വരിക്കോളി,ജലീൽ വൈകിലശേരി എന്നിവർ സംസാരിച്ചു.

നിരാഹാര സമരം എസ് ഡി പി ഐ കോഴിക്കോട് ജില്ലാ ട്രഷറർ നാസർ മാസ്റ്റർ സമര പോരാളികൾക്ക് കുടിനീർ നൽകി സമാപിച്ചു. സനൂജ് ടി പി,സമ്രം കുഞ്ഞിപ്പള്ളി,നൗഫൽ തമന്ന,അഫ്താബ്, നൂഹ് കൊറോത്ത് റോഡ്,സലാഹുദ്ധീൻ, സൈനുദ്ധീൻ എ കെ അഫ്സീന,അഫീറ,തുടങ്ങിയവർ നേതൃത്വം നൽകി.


Kunjippally road closure hunger strike SDPI

Next TV

Top Stories










News Roundup






GCC News






Entertainment News





//Truevisionall