അഴിയൂർ: (vatakara.truevisionnews.com) ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ മുൻകൈയെടുക്കുമന്ന് ഷാഫി പറമ്പിൽ എം പി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും കെ കെ രമ എം എൽ എയും അഴിയൂർ ഗ്രാമ പഞ്ചായത്തുമായി ചേർന്ന് സ്റ്റേഡിയം വികസനം നടപ്പിലാക്കും.
ബ്ലോക്ക് പഞ്ചായത്ത് അംഗം കോട്ടയിൽ രാധാകൃഷ്ണൻ നൽകിയ സ്റ്റേഡിയം നവീകരിക്കണമെന്ന നിവേദനത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേഡിയത്തിൽ എത്തിയ എം പി ജനപ്രതിനിധികൾ , സാമൂഹിക രാഷ്ടീയ സംഘടനകൾ സ്പോർട്സ് ക്ലബ്ബ് പ്രതിനിധികൾ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് ഈ കാര്യം വ്യക്തമാക്കിയത്.




ആധുനിക സൗകര്യത്തോടെയുള്ള ഫുട്ബോൾ , വോളി ബോൾ, ഷട്ടിൽ കോർട്ടുകൾ, അത് ലറ്റിക്സ് മൽസരത്തിനുള്ള സംവിധാനം എന്നിവ ഒരുക്കണമന്ന് ചർച്ചയിൽ ആവശ്യമുർന്നു. ഇതിലേക്ക് ഫണ്ട് അടക്കമുള്ള കാര്യത്തിൽ ഉന്നതതല യോഗം വിളിക്കുമെന്ന് എം പി പറഞ്ഞു.
ചർച്ചകളിൽ അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കോട്ടയിൽ രാധാകൃഷ്ണൻ , താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല , കവിത അനിൽകുമാർ , അനുഷ ആനന്ദസദനം, പി ബാബുരാജ്, ടി സി രാമചന്ദ്രൻ , കെ അൻവർ ഹാജി, പ്രദീപ് ചോമ്പാല, വി കെ അനിൽ കുമാർ , പി പി ഇസ്മായിൽ, ഫിറോസ് കാളാണ്ടി, സാജിദ് നെല്ലോളി, പി കെ കോയ , കെ പി വിജയൻ, കെ.കെ ഷെറിൻ കുമാർ , എം ഇസ്മായിൽഎന്നിവർ പങ്കെടുത്തു.
Chombhal Mini Stadium Shafi Parambil MP













































