അഴിയൂർ :( https://vatakara.truevisionnews.com/)വടകര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന ഗ്രാമ പഞ്ചായത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് പൂർണ്ണമായി ഹരിത ചട്ടം പാലിക്കാൻ ബ്ലോക്ക് ഗ്രാമ ഭരണാധികാരികൾ , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ യോഗം തീരുമാനിച്ചു. നോമിനേഷൻ നൽകുമ്പോൾ സ്ഥാനാർത്ഥി അടക്കം അഞ്ച് പേരും, മുന്ന് വാഹനം മാത്രം അനുവദിക്കും. പ്രചരണ വിവരങ്ങൾ റിട്ടേണിങ് ഓഫീസർ , പോലീസ് അധികാരികളെ അറിയിക്കണമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥതർ പറഞ്ഞു. ബ്ലോക്ക് റീട്ടേണിങ് ഓഫിസർ അജിത്ത് ജോൺ (സർവ്വെ വിഭാഗം ) അധ്യക്ഷത വഹിച്ചു.
അസി റിട്ടേണിങ് ഓഫീസർ ബി ഡി ഒ ദിപുരാജ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ എം സത്യൻ (സി പി എം), പറമ്പത്ത് പ്രഭാകരൻ (കോൺഗ്രസ്സ് ), യു എ റഹീം (ലീഗ്), പി കെ പ്രീത (ബി ജെ പി), ടി ടി പത്മനാഭൻ (ആർ ജെ ഡി ), പ്രദീപ് ചോമ്പാല (കേരള കോൺഗ്രസ്സ്), എൻ പി ഭാസ്ക്കരൻ (ആർ എം പി), കെ രജിത്ത് കുമാർ (സി പി ഐ ), ടി എൻ കെ ശശീന്ദ്രൻ (ജെ.ഡി എസ് ), രാമചന്ദ്രൻ കൊയിലോത്ത് (എൻ സി പി), മുബാസ് കല്ലേരി (ഐ എൻ എൽ ), കെ സംറം (എസ് ഡി പി ഐ ), പി ശ്രീധരൻ, പി ബാബുരാജ്,. കെ ജയ പ്രകാശ്, പി പി ഇസ്മായിൽ എന്നിവർ സംസാരിച്ചു
Vadakara Block Panchayat, Green protocol to be followed, Local Elections, Azhiyur






































