നാദാപുരം: (nadapuram.truevisionnews.com) 90 കുപ്പി മാഹി വിദേശമദ്യവുമായി യുവാവ് പിടിയിൽ . നാദാപുരം തുണേരി സ്വദേശി തയ്യുള്ളതിൽ താഴേക്കുനി വീട്ടിൽ നിധിൻ (30 ) നെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത് .
KL 18 N 9734 ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന 45 ലിറ്റർ മദ്യവുമായാണ് കക്കട്ട് മത്സ്യമാർക്കറ്റിന് സമീപത്തുവെച്ച് യുവാവിനെ ഇന്നലെ പിടികൂടിയത്.
യുവാവിനെതിരെ ടി കേസ് ഓഫീസിൽ u/s 55(a), 58 and 67B പ്രകാരം അബ്കാരി ക്രൈം നമ്പർ 128/2025 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
നാദാപുരം എക്സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ശ്രീജിത്ത് എ കെ യും പ്രിവന്റീവ് ഓഫീസർ ജയൻ കെ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിജിൻ എ പി, സിനീഷ് കെ, ലിനീഷ് പി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.




Youth arrested with 90 bottles of foreign liquor














































