---
title: "ചെറുശേരി സാഹിത്യോത്സവം 23ന് "
english_title: "Cherussery Literary Festival, Puthur Vishnu Temple"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/327074/cherussery-literary-festival-puthur-vishnu-temple"
published_at: "2025-11-21T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692008eebbcfe_saahi.jpg"
keywords: []
---

# ചെറുശേരി സാഹിത്യോത്സവം 23ന് 

> **Lead Summary:** **വടകര: [[vatakara.truevisionnews.com]] **പുത്തൂർ വിഷ്ണു ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തിന്റെ ഭാഗമായി വരുന്ന 23ന് ചെറുശേരി സാഹിത്യോത്സവം ക്ഷേത്ര ഹാളിൽ വച്ച് നടക്കും. കവി സമ്മേളനം, സാഹിത്യസമ്മേളനം എന്നിവയോടൊപ്പം വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വേണ്ടി കൃഷ്ണഗാഥ ആലാപന മത്സരം, മലയാള സാഹിത്യ ക്വിസ് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

## Article Content

**വടകര: [[vatakara.truevisionnews.com]] **പുത്തൂർ വിഷ്ണു ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തിന്റെ ഭാഗമായി വരുന്ന 23ന് ചെറുശേരി സാഹിത്യോത്സവം ക്ഷേത്ര ഹാളിൽ വച്ച് നടക്കും. കവി സമ്മേളനം, സാഹിത്യസമ്മേളനം എന്നിവയോടൊപ്പം വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും വേണ്ടി കൃഷ്ണഗാഥ ആലാപന മത്സരം, മലയാള സാഹിത്യ ക്വിസ് എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

രാവിലെ 9 മണിക്ക് ഡോ. എം. മുരളീധരൻ മത്സര പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. ഉച്ചക്ക് 4 മണിക്ക് നടക്കുന്ന കവിസമ്മേളനം വീരാൻകുട്ടി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5 മണിക്ക് ശ്രീകാന്ത് കോട്ടക്കൽ സാഹിത്യസമ്മേളനത്തിന് തുടക്കം കുറിക്കും.

തായുള്ളതിൽ രാജനെ ഈ വർഷത്തെ ആദരവേറ്റാളായി പ്രഖ്യാപിച്ചിട്ടുണ്ട്. പരിപാടികൾക്ക് ശേഷം നൃത്തസന്ധ്യ അരങ്ങേറും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/327074/cherussery-literary-festival-puthur-vishnu-temple)