Dec 7, 2025 10:48 AM

വടകര:(https://vatakara.truevisionnews.com/) ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കെ.റെയിൽ പദ്ധതി അനുകൂലിക്കുന്നവർക്ക് വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് കെ.റെയിൽ വിരുദ്ധ ജനകീയ സമര സമിതി അഴിയൂർ മേഖല കമ്മിറ്റി മുക്കാളിയിൽ നിൽപ് സമരം നടത്തി.

സമരസമിതി താലൂക്ക് കൺവീനർ ടി.സി.രാമചന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു. കെ റെയിൽ പദ്ധതി പിൻവലിച്ച് ഉത്തരവിറക്കുക, സമര സമിതിക്കെതിരെ ചുമത്തിയ കള്ളക്കേസുകൾ പിൻവലിക്കുക, സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി ഇറക്കിയ ഗസറ്റ് വിജ്ഞാപനം റദ്ദ് ചെയ്യുക എന്നിവ നടപ്പിൽ വരുത്തുന്നത് വരെ സമരം തുടരും എന്നീ കാര്യങ്ങൾ അദ്ദേഹം പറഞ്ഞു.

സമരസമിതി അഴിയൂർ മേഖല കമ്മിറ്റി ചെയർമാൻ ചെറിയ കോയ തങ്ങൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവിനർ ബാലകൃഷ്ണൻ പാമ്പള്ളി സ്വാഗതവും വിദ്യ ശശീന്ദ്രൻ നന്ദിയും പറഞ്ഞു.

പി.കെ.കോയ, ഇക്ബാൽ അഴിയൂർ, രവീന്ദ്രൻ അമൃതം ഗമയ, മാലതി കൃഷ്ണൻ, സീമന്തിനി അഴിയൂർ, ബാലൻ മാണിക്കോത്ത്, മനോജൻ.സി.കെ, രാജൻ തീർഥം എന്നിവർ സമരത്തിന് നേതൃത്വം നൽകി.

People's Struggle Committee holds a sit-in protest

Next TV

Top Stories










News Roundup