വടകര:(https://vatakara.truevisionnews.com/) തദ്ദേശ തെരഞ്ഞെടുപ്പിന്റെയും ബാബറി ദിനത്തിന്റെയും ഭാഗമായി ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ശനിയാഴ്ച രാവിലെ വടകര പുതിയ ബസ് സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലുമാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ ഡോഗ് സ്ക്വാഡും പങ്കാളികളായി. പയ്യോളിയിലെ ഡോഗ് സ്ക്വാഡിലെ സീത എന്ന നായയുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. ബേംബ് സ്ക്വാഡ് എസ്ഐ കെ കെ ബാബുവി ന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ സിവിൽ പൊലിസ് ഓഫീസർമാരായ പി രാകേഷ്, എൻ കെ സൗമിത്, പി മനോജ്, ടി പി അഖിൽ, ഡോഗ് സ്ക്വാഡിലെ എൻ സനോജ് തുടങ്ങിയവർ പങ്കെടുത്തു.
Bomb squad inspects Vadakara bus stand and railway station









































