വടകര:(https://vatakara.truevisionnews.com/) മണിയൂർ പഞ്ചായത്ത് രണ്ടാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി. വി.എസ്.അർജുന്റെ പ്രചാരണത്തിന്റെ ഭാഗമായി 'യൂത്ത് വിത്ത് അർജുൻ' കലാസാംസ്‌കാരിക പരിപാടി നടത്തി. പ്രശസ്ത കലാകാരൻ മുഹമ്മദ് പേരാമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു. ബിജേഷ് കെ കെ അധ്യക്ഷത വഹിച്ചു.
രണ്ടാം വാർഡ് സ്ഥാനാർഥി അർജുൻ, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി ടി.എൻ.മനോജ്, മൂന്നാം വാർഡ് സ്ഥാനാർഥി പി.ഷൈമ എസ്എഫ്ഐ നേതാവ് അമൽജിത്ത്, നവനീത്, ആശിഷ്, അശ്വന്ത് എന്നിവർ സംസാരിച്ചു. തുടർന്ന് കലാ പരിപാടികൾ അരങ്ങേറി.
'Youth with Arjun' cultural program held in Maniyoor









































