അഴിയൂർ:(https://vatakara.truevisionnews.com/) സംസ്ഥാനത്ത് ജനങ്ങൾക്ക് ദുരിതം മാത്രം സമ്മാനിച്ച ഇടത് സർക്കാറെ ഭരണത്തിൽ നിന്നും മാറി നിർത്താനുള്ള ആദ്യ അവസാരമാണ് തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പെന്ന് ഷാഫി പറമ്പിൽ എം പി പറഞ്ഞി. കഴിഞ്ഞ ഒമ്പത്ത് വർഷമായി തിരദേശ മേഖല അടക്കം വികസന മുരടിപ്പിലാണ് . ഇതിന് മാറ്റം വരുത്താൻ സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യമാണെന്ന് ഷാഫി തുടർന്നു.
അഴിയൂർ പഞ്ചായത്ത് ജനകീയ മുന്നണി തിരദേശ റോഡ് ഷോ സമാപനവും കാപ്പുഴക്കൽ മേഖല കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .കുടുംബ സംഗമത്തിൽ എം ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ജില്ല , ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥികളായ ടി കെ സിബി, കെ റംല, എൻ സരള , കവിത അനിൽകുമാർ , ജസ്മീന കല്ലേരി, നീതു മനേഷ്, ഹാരിസ് മുക്കാളി, ഡിവിഷൻ ചെയർമാൻ ബാബു ഒഞ്ചിയം, കോട്ടയിൽ ര രാധ കൃഷ്ണൻ ,ടി സി രാമചന്ദ്രൻ, യു എ റഹീം, പ്രദീപ് ചോമ്പാല , പി ബാബുരാജ്, ചന്ദ്രൻ മുഴിക്കൽ ,കെ അൻവർ ഹാജി, പറമ്പത്ത് പുരുഷു , വി കെ അനിൽകുമാർ .എന്നിവർ സംസാരിച്ചു. പുഴിത്തല ബീച്ചിൽ നിന്ന് ആരംഭിച്ച റോഡ് ഷോ എരിക്കിൽ ബിച്ച് വഴി കാപ്പുഴക്കലിൽ അവസാനിച്ചു.
Opportunity to remove the Left government: Shafi Parambil MP








































