---
title: "കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന് ആരോപണം; വടകര ജില്ലാ ആശുപത്രിക്ക് മുമ്പിൽ എസ്ഡിപിഐ കുത്തിയിരിപ്പ് സമരം "
english_title: "SDPI staged a sit-in protest in front of the district hospital"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/340077/sdpi-staged-a-sit-in-protest-in-front-of-the-district-hospital-new"
published_at: "2026-02-04T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6982f8c645630_4.jpg"
keywords: []
---

# കാലാവധി കഴിഞ്ഞ മരുന്ന് നൽകിയെന്ന് ആരോപണം; വടകര ജില്ലാ ആശുപത്രിക്ക് മുമ്പിൽ എസ്ഡിപിഐ കുത്തിയിരിപ്പ് സമരം 

> **Lead Summary:** **വടകര : **രോഗികൾക്ക്‌ കാലാവധി കഴിഞ്ഞ മരുന്നു നൽകിയെന്ന ആരോപണത്തിൽ ജില്ലാ ആശുപത്രിക്ക് മുന്നിൽ എസ്ഡിപിഐ വടകര മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തി. സമരം എസ് ഡി പി ഐ വടകര നിയോജക മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര : **രോഗികൾക്ക്‌ കാലാവധി കഴിഞ്ഞ മരുന്നു നൽകിയെന്ന ആരോപണത്തിൽ ജില്ലാ ആശുപത്രിക്ക് മുന്നിൽ എസ്ഡിപിഐ വടകര മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തി. സമരം എസ് ഡി പി ഐ വടകര നിയോജക മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല ഉദ്ഘാടനം ചെയ്തു.

രോഗികൾക്ക്‌ കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത് ഗുരുതരമായ വീഴ്ച്ചയാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുകയും സർവീസിൽ നിന്ന് പുറത്താക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

വടകര മുനിസിപ്പൽ പ്രസിഡന്റ് ഷാജഹാൻ കെ വി പി അധ്യക്ഷത വഹിച്ച സമരത്തിൽ സെക്രട്ടറി മഷ്ഹൂദ് കെ പി സ്വാഗതം പറഞ്ഞു, സവാദ് വടകര, മുസ്തഫ അറക്കിലാട് എന്നിവർ സംസാരിച്ചു.

റഹീം എം അഷ്‌കർ എം വി, ഷാജഹാൻ പി വി, ഗഫൂർ പുത്തൂർ,ഷാനവാസ്‌ പി കെ, ഷഫീഖ് കെ കെ, നിസ്തർ സി എ, ഹാഷിദ് ഖാലിദ്,സജീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/340077/sdpi-staged-a-sit-in-protest-in-front-of-the-district-hospital-new)