Feb 22, 2026 11:19 AM

വടകര:[vatakara.truevisionnews.com] കോവളം–ബേക്കൽ ജലപാതയുടെ ഭാഗമായ വടകര മാഹി കനാൽ കുറ്റ്യാടി പുഴയുമായി ചേരുന്ന മണിയൂർ മൂഴിക്കലിൽ നിർമ്മിച്ച പുതിയ ലോക്ക് കം ബ്രിഡ്ജ് വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.

ഉൾനാടൻ ജലഗതാഗത വകുപ്പ് 31.40 കോടി രൂപ ചെലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖേനയാണ് ഈ പാലം നിർമ്മിച്ചത്.

മണിയൂർ – തിരുവള്ളൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ പദ്ധതി പ്രദേശത്തെ ഗതാഗത സൗകര്യങ്ങളിലും സമഗ്ര വികസനത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവരും.

പാലം, ലോക്ക് സംവിധാനം, അപ്രോച്ച് റോഡ് എന്നിവയുൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നത്. ഇതോടൊപ്പം തന്നെ 17.6 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കോട്ടപ്പള്ളി പാലത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിക്കും.

Moozhikkal Lock-cum-Bridge in Vadakara is getting ready for inauguration

Next TV

Top Stories










News Roundup