മടപ്പള്ളി:(https://vatakara.truevisionnews.com/) മടപ്പള്ളി ഗവൺമെന്റ് കോളേജിൽ നാലാമത് എം.ആർ. നാരായണക്കുറുപ്പ് സ്മാരക പ്രഭാഷണം സംഘടിപ്പിച്ചു. 'ലോകത്ത് ജനാധിപത്യം മരിക്കുന്നുവോ?' എന്ന വിഷയത്തിൽ നടന്ന ചടങ്ങ് പ്രമുഖ മാധ്യമപ്രവർത്തകൻ ഡോ. വിനോദ് കെ. ജോസ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ സാഹചര്യങ്ങളെ വിശകലനം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണം. പ്രിൻസിപ്പൽ പി.എം. ഷിനു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ദിലീപ് രാജ് വിദ്യാർത്ഥികളുമായി സംവദിച്ചു. ഡോ. അബ്ദുൾ നാസർ സ്വാഗതവും എം.എൻ. ശശി നന്ദിയും രേഖപ്പെടുത്തി.
The 4th M.R. Narayana Kurup Memorial Lecture was organized in Madappally.

































