Mar 12, 2026 04:47 PM

വടകര : (vatakara.truevisionnews.com)വടകരയിൽ മുല്ലപ്പള്ളിയെ അനുകൂലിച്ച് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. യൂത്ത് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്ററുകൾ. മുല്ലപ്പള്ളിയെ അപമാനിക്കുന്ന പവർ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുക, മുൻ കെപിസിസി പ്രസിഡന്റിനെ അപമാനിക്കുന്ന പാർട്ടി നേതാക്കളെ തിരിച്ചറിയുക തുടങ്ങിയവയാണ് പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നത്.

വടകര പഴയ സ്റ്റാൻഡ് പരിസരത്ത് പതിച്ച പോസ്റ്ററുകളിൽ കോഴിക്കോട് എംപിക്കെതിരെയും ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെതിരെയും രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

കോഴിക്കോട് എംപിക്ക് വടകരയിൽ എന്താ കാര്യം?, ബിജെപിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് തിരിച്ചറിയുക എന്നിങ്ങനെയും പോസ്റ്ററിൽ ഉണ്ട്. വടകര പഴയ സ്റ്റാൻഡ് പരിസരത്താണ് ഇത്തരത്തിൽ വ്യാപകമായി പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്. സംഭവം വാർത്തയായതോടെ പോസ്റ്ററുകൾ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പറിച്ചുമാറ്റി.

യൂത്ത് കോൺഗ്രസിന് പോസ്റ്റർ പതിച്ചതുമായി യാതൊരു ബന്ധവും ഇല്ലെന്നും നേതാക്കൾ അറിയിച്ചു. രാഷ്ട്രീയ എതിരാളികൾ പടച്ചുവിട്ട പോസ്റ്ററുകളാണെന്നാണ് നേതാക്കൾ പറയുന്നത്.

Posters in support of Mullappally appeared in Vadakara

Next TV

Top Stories










News Roundup