---
title: "വടകരയിൽ പൊലീസും ദ്രുതകർമ സേനയും റൂട്ട് മാർച്ച് സംഘടിപ്പിച്ചു"
english_title: "Police and Rapid Action Force organized a route march in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/348925/police-and-rapid-action-force-organized-a-route-march-in-vadakara"
published_at: "2026-03-21T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be3d3934afd_1.jpg"
keywords: []
---

# വടകരയിൽ പൊലീസും ദ്രുതകർമ സേനയും റൂട്ട് മാർച്ച് സംഘടിപ്പിച്ചു

> **Lead Summary:** **വടകര: **വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിന്റെ ഭാഗമായി വടകരയിൽ സുരക്ഷാ സേനയുടെ കരുത്തുപ്രകടനം. കേരള പൊലീസും ദ്രുതകർമ സേനയും സംയുക്തമായാണ് നഗരത്തിൽ റൂട്ട് മാർച്ച് സംഘടിപ്പിച്ചത്. വോട്ടർമാരുടെ ആത്മവിശ്വാസം വർധിപ്പിക്കുക, ഭയരഹിതമായ വോട്ടെടുപ്പ് അന്തരീക്ഷം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു ഈ നീക്കം.

## Article Content

**വടകര: **വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിന്റെ ഭാഗമായി വടകരയിൽ സുരക്ഷാ സേനയുടെ കരുത്തുപ്രകടനം. കേരള പൊലീസും ദ്രുതകർമ സേനയും സംയുക്തമായാണ് നഗരത്തിൽ റൂട്ട് മാർച്ച് സംഘടിപ്പിച്ചത്. വോട്ടർമാരുടെ ആത്മവിശ്വാസം വർധിപ്പിക്കുക, ഭയരഹിതമായ വോട്ടെടുപ്പ് അന്തരീക്ഷം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു ഈ നീക്കം.

പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് നഗരം ചുറ്റി പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. വരും ദിവസങ്ങളിൽ വടകര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മറ്റ് പ്രദേശങ്ങളിലും ഇത്തരം സുരക്ഷാ പരിശോധനകളും മാർച്ചുകളും തുടരുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/348925/police-and-rapid-action-force-organized-a-route-march-in-vadakara)