വടകര: (vatakara.truevisionnews.com) ആയഞ്ചേരിയിൽ നടന്ന സ്വതന്ത്ര പാചക തൊഴിലാളി യൂണിയൻ സമ്മേളനവും കുടുംബസംഗമവും പ്രശസ്ത പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പാചകത്തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും ക്ഷേമപ്രവർത്തനങ്ങളും ചർച്ച ചെയ്ത സമ്മേളനം തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
പാചക തൊഴിലാളികൾക്കായി ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി ഉടൻ നടപ്പിലാക്കണമെന്നും ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
പി.കെ രമേശ് സ്വാഗതം പറഞ്ഞു. കണ്ടോത്ത് കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. രങ്കീഷ് കടവത്ത് മുഖ്യ പ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ മലയില്‍ ബാലകൃഷ്ണന്‍,കെ.വി ജയരാജന്‍, എംഎം മുഹമ്മദ് മാസ്റ്റര്‍, സി.വി കുഞ്ഞിരാമന്‍, കെ.കെ രാജീവന്‍ എന്നിവര്‍ സംസാരിച്ചു. ആയഞ്ചേരിയിലെ വ്യാപാരി പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ശേഷം വിവിധ കലാപരിപാടികള്‍ അരങ്ങേറി.
The Independent Cooking Workers Union family reunion in Ayanjary was notable








































