Apr 7, 2026 08:13 PM

ആയഞ്ചേരി: (https://vatakara.truevisionnews.com/) വീണ്ടും എംഎൽഎയായി പാറക്കൽ വരുമെന്ന പ്രഖ്യാപനം. ആവേശത്തിൽ കുറ്റ്യാടി മണ്ഡലം. യുഡിഎഫ് സ്ഥാനാർഥി പാറക്കൽ അബ്ദുല്ലയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശപൂർവ്വം കൊട്ടിക്കലാശം.


ഉജ്ജ്വല സ്വീകരണമാണ് സ്ഥാനാർഥിക്ക് തിരുവള്ളൂരിലെ പ്രവർത്തകർ ഒരുക്കിയത്. നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും പാറക്കൽ അബ്ദുല്ല പ്രവർത്തകർക്ക് നന്ദി പറഞ്ഞു. സകല മേഖലയിലും ജീവിതം ദു:സഹമാക്കിയ ഇടത് ദുർഭരണത്തിന് എതിരെയുള്ള വിധിയെഴുത്താവണം ഈ തെരഞ്ഞെടുപ്പെന്ന് അദ്ദേഹം ഓർമിപ്പിച്ചു. എംഎൽഎ ആയിരുന്ന കാലത്ത് നടത്തിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്ക് അദ്ദേഹം വോട്ടഭ്യർത്ഥിച്ചു. തുടർന്നും നാടിനും ജനങ്ങൾക്കും ഒപ്പം ഉണ്ടാവുമെന്ന് അദ്ദേഹം ഉറപ്പു നൽകി.


രാവിലെ പൈങ്ങോട്ടായി ഭാഗത്തു നിന്നാണ് പാറക്കലിൻ്റെ സന്ദർശനങ്ങൾ ആരംഭിച്ചത്. ശേഷം വടകര പ്രസ്ക്ലബിൻ്റെ മീറ്റ് ദ കാൻഡിഡേറ്റ് പരിപാടിയിൽ പങ്കെടുത്തു. തുടർന്ന് വില്ല്യാപ്പള്ളിയിൽ ഷാഫി പറമ്പിൽ എംപിയുമൊത്തുള്ള ഉജ്ജ്വല റോഡ് ഷോ.

റോഡിനിരുവശവും നൂറുകണക്കിന് പേർ ഇരുവര്ക്കും അഭിവാദ്യങ്ങൾ അർപ്പിച്ചു. തുടർന്ന് ചെരണ്ടത്തൂർ, പാലയാട് തുരുത്തി തുടങ്ങിയ കോളനികളിൽ സന്ദർശനം. അതുകഴിഞ്ഞ് വേളത്ത് ഗൃഹസന്ദർശനം. ശേഷം കൊട്ടിക്കലാശത്തിൽ പങ്കെടുക്കാൻ തിരുവള്ളൂരിൽ എത്തുമ്പോൾ പ്രവർത്തകരുടെ ആവേശം പാരമ്യത്തിൽ ആയിരുന്നു.

They will come again to Parakkal; Kuttiyada was excited; Parakkal thanked them.

Next TV

Top Stories










News Roundup






Entertainment News